കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ഹലോ പാര്‍വ്വതി മില്‍ട്ടണ്‍
മുഖാമുഖം
Feedback Print Bookmark and Share
 
parvathy milton
FILEFILE
അമേരിക്കന്‍ സിനിമാ സംരംഭങ്ങളിലൂടെയും മോഡലിങ്ങിലൂടെയുമാണ്‌ തെന്നിന്ത്യന്‍ വെള്ളിത്തിരിയില്‍ പാര്‍വ്വതീ മില്‍ട്ടണ്‍ എത്തുന്നത്. വിവിധ സംസ്ക്കാരങ്ങളുടെ സങ്കലനമാണ് പാര്‍വ്വതീ‍. ജര്‍മ്മന്‍കാരനായ അച്ഛന്‌ പഞ്ചാബിയായ അമ്മയില്‍ പിറന്ന്‌ അമേരിക്കയില്‍ വളര്‍ന്ന പെണ്ണ്‌.

മോഹന്‍ലാലിന്‍റെ നായികയായ റാഫിമെക്കാര്‍ട്ടിന്‍റെ ‘ഹലോ’ പാര്‍വ്വതിക്ക്‌ ഒരു അഭിനയകളരി കൂടിയായിരുന്നു.‘വെന്നലേ’ എന്ന കന്നിചിത്രം തെലുങ്കില്‍ വന്‍ ഹിറ്റായിരുന്നു. അഞ്ചാമത്തെ തെലുങ്ക്‌ ചിത്രത്തി‍ലാണ്‌ ഇപ്പോള്‍ പാര്‍വ്വതി അഭിനയിക്കുന്നത്‌.

ചോദ്യം: മോഹന്‍ലാലിന്‍റേ നായികാവേഷം എങ്ങനെ?

ഉത്തരം: ഹലോ എനിക്കൊരു അഭിനയ കളരിയായിരുന്നു. ലാലാട്ടനും ജഗതി ചേട്ടനും എന്നെ ഒരുപാട്‌ സഹായിച്ചു. സഹതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും അവര്‍ സഹകരിക്കുന്നത്‌ നല്ല അനുഭവമായിരുന്നു. അഭിനയരംഗത്ത്‌ വളരെ പരിചയമുള്ളവര്‍ക്ക്‌ ഒപ്പം മലയാളത്തില്‍ തുടക്കംകുറിക്കാനായത്‌ ഭാഗ്യമാണ്‌. മികച്ച നടന്‍‌മാരില്‍ നിന്ന്‌ ഒരു പാട്‌ കാര്യങ്ങള്‍ പഠിക്കാനായി.

ചോദ്യം:‘ഹലോ’യെ കുറിച്ച്‌?

ഉത്തരം: രസകരമായ സെറ്റ് ജോലി ചെയ്യുകയാണെന്ന്‌ തോന്നിയതേയില്ല, സിനിമ കഴിഞ്ഞപ്പോള്‍ സെറ്റിലുള്ളവരെല്ലാം എന്‍റെ സുഹൃത്തുക്കളായി. ചിത്രം നന്നായി ഓടുന്നതില്‍ സന്തോഷമുണ്ട്‌.

ചോദ്യം: ഹലോയില്‍ എത്തിയതെങ്ങനെ‌?

ഉത്തരം: പ്രിയന്‍സാറിന്‍റെ ഒരു പരസ്യ ചിത്രത്തിന്‍റേ ലൊക്കേഷനില്‍ ആണ്‌ മോഹന്‍ ലാലും ഞാനും ആദ്യമായി കാണുന്നത്‌. സിനിമക്ക്‌ നായികയെ ആവശ്യമായി വന്നപ്പോള്‍ അദ്ദേഹമാണ്‌ എന്‍റേ പേര്‌ നിര്‍ദ്ദേശിച്ചത്‌.

ചോദ്യം: എങ്ങനെയായിരുന്നു അത്‌ സംഭവിച്ചത്‌?

ഉത്തരം: ഹേമമാലിനിയും ലാലേട്ടനും എല്ലാമുള്ള പരസ്യമായിരുന്നു പ്രി‍യന്‍സാര്‍ ഷൂട്ട്‌ ചെയ്തത്‌. അവിടെ വച്ച്‌ എന്നെ കുറിച്ച്‌ ചില നല്ല അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായി. അപ്പോള്‍ ലാലേട്ടന്‍ചോദിച്ചു എന്‍റേനായികയായി അഭിനയിക്കാമോ എന്ന്‌. ഞാന്‍വിചാരിച്ചു അദ്ദേഹം തമാശ പറയുകയാണെന്ന്‌.എനിക്ക്‌ തിരിച്ച്‌ അമേരിക്കയിലേക്ക്‌ മടങ്ങുകയും വേണ്ടി വന്നു. പിന്നെ വീണ്ടും ‘ഹലോ’യുടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ വിളിക്കുകയായിരുന്നു.

ചോദ്യം: സിനിമയില്‍ വരുന്നതിന്‌ മുമ്പ്‌?

ഉത്തരം: അമേരിക്കയില്‍ ഞാന്‍ ഭരതനാട്യം പരിശീലിച്ചിരുന്നു. ചില രാജ്യാന്തര സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. 2004ലെ മിസ്‌ ഇന്ത്യ യു എസ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച്‌ ചിന്തിച്ചിരുന്നില്ല.

ചോദ്യം: എങ്ങനെയാണ്‌ സിനിമയില്‍ എത്തിയത്‌?

ഉത്തരം: ഓഫര്‍ ലഭിച്ചെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയത്‌ അത്‌ അമേരിക്കയില്‍ ചിത്രീകരിച്ചത്‌ കൊണ്ട്‌ മാത്രമാണ്‌. 2005ല്‍ വെന്നലെ എന്ന തെലുങ്ക്‌ ചിത്രം. പിന്നെ എന്‍റേ കോളെജ്‌ പഠനം അവസാനിച്ചപ്പോള്‍ അഭിനയത്തില്‍ ഒരു കൈ നോക്കമെന്ന്‌ വച്ചു.

ചോദ്യം: മലയാള സിനിമയെ പറ്റി എന്താണ്‌ അഭിപ്രായം?

ഉത്തരം:ജീവിതഗന്ധിയായ സിനിമകളാണ്‌ മലയാളത്തില്‍ ഉണ്ടാകുന്നത്‌. ‘വാനപ്രസ്ഥം’, ‘തന്മാത്ര’ എന്നീ സിനിമകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്‌. അത്തരം നല്ല പ്രോജറ്റുകളുമായി സഹകരിക്കാനണ്‌ ഞാന്‍ താത്പര്യപ്പെടുന്നത്‌. ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കണമെന്നുണ്ട്‌.

ചോദ്യം: കൊമേഴ്സ്യല്‍ സിനിമയോട്‌ താത്പര്യമില്ലേ?

ഉത്തരം: മറ്റ്‌ ഭാഷകളില്‍ ഞാന്‍ കൊമേഴ്സ്യല്‍ സിനിമകളാണ്‌ ചെയ്യുന്നത്‌.മലയാളത്തില്‍ നിന്ന്‌ കാമ്പുള്ള കഥാപാത്രങ്ങളെയാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്‌.

ചോദ്യം:പുതിയ ഓഫറുകള്‍?

ഉത്തരം: മമ്മൂട്ടിചിത്രങ്ങളുടെ ചര്‍ച്ച നടക്കുന്നു. എന്നാല്‍ മുമ്പേ കരാറായ തെലുങ്ക്‌ ചിത്രങ്ങള്‍ തീര്‍ക്കാനുള്ള തിരക്കാണ്‌ ഇപ്പോള്‍.