ഇഷ വ്യത്യസ്തത തേടുന്നു
|
ഭരതനാട്യം വശമുള്ള നന്നായി തമിഴ് ഭാഷ കൈകാര്യം ചെയ്യുന്ന ഇഷയുടെ ആദ്യ ചിത്രം ‘കോയി മേരെ ദിത്സേ പൂഛിയേ’ ആയിരുന്നു.ചിത്രം രക്ഷപ്പെട്ടില്ലെങ്കിലും മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടാനായി. അഭിഷേക് ബച്ചനും ജോണ്‍ ഏബ്രഹാമും നായകന്‍മാരായ ‘ധൂം’ വിജയമായതോടെ ഇഷയുടെ കരിയറിനു പ്രകാശമായി.
ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാനും അത്യാവശ്യം ഗ്ലാമറസ്സാകാനും തയ്യാറായതോടെ കൈനിറയെ അവസരങ്ങളാണ്. വാര്‍ത്തകള്‍ സൃഷ്ടിച്ചു മുന്നേറുന്ന രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ ‘ഡാര്‍ലിംഗില്‍’ ഏറെ വ്യത്യസ്തവും അഭിനയ സാധ്യതയുള്ളതുമായ വേഷമാണ് സുന്ദരിക്ക്.
ഡാര്‍ലിംഗിനെ പറ്റി എന്താണ് പറയാനുള്ളത്?
കോമഡിയും സസ്പെന്‍സും നിറഞ്ഞ ഒരു ത്രില്ലറാണ് ‘ഡാര്‍ലിംഗ്’. നായകന്‍ ഫര്‍ദീന്‍ ഖാന്‍റെ സെക്രട്ടറിയായ ഗീത എന്ന പെണ്‍ കുട്ടിയുടെ വേഷമാണ് എനിക്ക്. ഫര്‍ദീന്‍ ഖാനുമായി പ്രണയത്തില്‍ അകപ്പെടുന്ന ഗീത ദൌര്‍ഭാഗ്യവശാല്‍ മരണപ്പെടുന്നു. ചെയ്‌തു തീര്‍ക്കാനുള്ള ഒത്തിരി കാര്യങ്ങള്‍ ബാക്കി വച്ചിട്ടാണ് ഗീത പോകുന്നത്. അതു കൊണ്ട് തന്നെ അസംതൃപ്തമായ ഗീതയുടെ ആത്‌മാവ് തിരിച്ചു വരുന്നു
ആംഖേയ്ക്ക് ശേഷം അഭിനയ പാടവം പരീക്ഷിക്കുന്ന ഒന്നാകുമോ ഡാര്‍ലിംഗ്?
തീര്‍ച്ചയായും. ഗീതയെ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. പ്രത്യേകിച്ചും രാം ഗോപാല്‍ വര്‍മ്മയോടൊത്ത് ചിത്രം ചെയ്യുമ്പോള്‍. എന്‍റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നതില്‍ സംതൃപ്തയാണു ഞാന്‍. ചിത്രത്തില്‍ എന്‍റെ കഥാപാത്രം വികസിക്കുന്ന രീതിയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് എന്‍റെ അഭിനയ ജീവിതത്തെ വെല്ലു വിളിക്കുന്ന കഥാപാത്രം തന്നെയാണ്.
ചിത്രത്തിന്‍റെ പ്രെമോയില്‍ ഫര്‍ദീന്‍ ഖാനുമായി ഒരു നല്ല രസതന്ത്രം കാണുന്നല്ലോ?
ഫര്‍ദീന്‍ ഒരു പക്ഷേ എന്നെ നന്നായി സഹിച്ചിരിക്കും.
ഡാര്‍ലിംഗ് എന്ന പേര് അസ്വാഭാവികമായ ഒന്നല്ലേ? പേര് കേട്ടപ്പോള്‍ എന്തു തോന്നി?
ഡാര്‍ലിംഗ് എന്നത് തികച്ചും രസകരമായ പേരല്ലേ? നിങ്ങളുടെ ഡാര്‍ലിംഗ് ഏതാനെന്നു തീരുമാനിക്കുന്നത് നിങ്ങളായിരിക്കും. നിങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരമായതിനെയാകും നിങ്ങള്‍ ഡാര്‍ലിംഗ് എന്ന് വിളിക്കുക. അത് ഇഷടപ്പെട്ടത് എന്തുമാകാം. എന്‍റെ വളര്‍ത്തു നായയെ ഞാന്‍ വിളിക്കുന്നത് ഡാര്‍ലിംഗ് എന്നാണ്. നിങ്ങളുടെ ഡാര്‍ലിംഗ് ആരാണെന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്.
പല സംവിധായകരുടെ കൂടെ ജോലി ചെയ്‌തല്ലോ, രാം ഗോപാല്‍ വര്‍മ്മ വിളിച്ചപ്പോള്‍ എന്തു തോന്നി?
അത്ഭുതമായിരുന്നു. ഇത് എനിക്കു കിട്ടിയ സമ്മാനമായിട്ടാണ് കരുതുന്നത്. നമ്മുടെ ഇന്‍ഡസ്ട്രിക്കു തന്നെ കിട്ടിയ വരദാനമാണ് വര്‍മ്മ.
ഷോലെയുടെ റീമേക്ക് എന്നു കരുതുന്ന ആഗ് റിലീസ് ആഗസ്റ്റ് 31 ന്. ഡാര്‍ലിംഗ് സെപ്തംബര്‍ 7 ന് രണ്ടു ചിത്രങ്ങളും ഒരു സംവിധായകന്‍റെതും രണ്ടു ചിത്രങ്ങളെയും ഇത് ബാധിക്കില്ലെ?
എനിക്കറിയില്ല. ഇക്കാര്യം വിധിക്കാന്‍ ഞാനാളല്ല. അക്കാര്യത്തേ കുറിച്ചൊന്നും ചിന്തിക്കുന്നില്ല.
ചിത്രത്തിലെ സംഗീതത്തെ കുറിച്ച് പറയൂ? ഏതാണ് ചിത്രത്തില്‍ ഇഷ്ടപ്പെട്ട ഗാനം?
സംഗീത രംഗത്തെ പ്രമുഖര്‍ ടി സീരീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ പാട്ടിന്‍റെ കാര്യത്തില്‍ വ്യത്യസ്തമായ സമീപനമാണ് രാം ഗോപാല്‍ വര്‍മ്മയ്‌ക്ക്. പ്രീതവും ഹിമേഷുമാണ് സംഗീത വിഭാഗം. എല്ലാ ഗാനങ്ങളും മികച്ചതാണ്. കൂട്ടത്തില്‍ ‘തഡപ്’ എനിക്കേറ്റവും ഇഷ്ടമായി.
തഡപ് എന്ന ഗാന രംഗത്തില്‍ ഫര്‍ദീനുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചല്ലോ. രണ്ടു പേരുന്ന നന്നായി ആസ്വദിച്ചാണോ ചെയ്‌തത്?
അതെ. ബന്ധങ്ങള്‍ എല്ലാം പ്രണയാതുരവും വികാരപരവുമാണ്. എല്ലാത്തരം ബന്ധങ്ങളും ഒരു പരിധി കഴിയുമ്പോള്‍ ബോറാകും. എന്നാല്‍ ബോറാകുന്ന തരത്തിലുള്ള ഒരു ബന്ധമല്ല ഞങ്ങള്‍ക്കിടയില്‍.
സഹതാരം ഇഷാ കോപ്പീകറുമായിട്ട് എങ്ങനെ ?
ഒപ്പം അഭിനയിക്കുന്ന അഭിനേത്രികളുമായി സാധാരണഗതിയില്‍ അകലമിട്ടാണ് ഞാന്‍ ഇടപെടുന്നത്. എന്തുകൊണ്ടെന്നാല്‍ ഒറ്റയ്‌ക്ക് ജോലി ചെയ്യുന്നതാണ് എനിക്കു കൂടുതല്‍ ഇഷ്ടം. എന്നാല്‍ എന്‍റെ മനസ്സില്‍ കടന്നു കൂടാന്‍ ഇഷയ്‌ക്കായി. അവരുടെ കഥാപാത്രത്തില്‍ ഇഴുകിച്ചേര്‍ന്നാണ് ഇഷ അഭിനയിക്കുന്നത്.അങ്ങനെയായല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകൂ.
ഫര്‍ദീനുമായുള്ള അഭിനയം എങ്ങനെയിരുന്നു?
വളരെ രസകരം. മുമ്പും ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്‌തിരുന്നതിനാല്‍ നന്നായി ആശയ വിനിമയം നടത്താനും പരസ്പരം മനസ്സിലാക്കി അഭിനയിക്കാനും കഴിഞ്ഞു. അദ്യ ദിവസം വെറും വിഷ് ചെയ്യുക മാത്രമായിന്നു. എന്നാല്‍ ദിവസങ്ങള്‍ ചെല്ലുന്തോറും പല കാര്യങ്ങളും ഞങ്ങള്‍ക്കിടയില്‍ സംഭാഷണ വിഷയമായി. എനിക്കു തോന്നുന്നത് സ്വാര്‍ഥനല്ലാത്ത നന്നായി മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യുന്നയാളാണ് ഫര്‍ദീന്‍.
ഡാര്‍ലിംഗിനിടയിലെ മറക്കാനാകാത്ത സംഭവം?
തഡപ് പാട്ടു സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ അടുത്തു നിന്ന് ഡാന്‍സിന്‍റെ സ്റ്റെപ്പെടുക്കുമ്പോള്‍ എന്‍റെ കൈമുട്ട് കൊണ്ട് ഫര്‍ദീന്‍റെ കവിളിനു സാരമായി മുറിവു പറ്റി.
പുതിയ ചിത്രങ്ങള്‍ ഏതെല്ലാമാണ്?
ഷിനി അഹൂജയോടൊപ്പം ഹൈ ജാക്ക്