കഥാപാത്രത്തിന്റെ മനസ്സറിയണം: ഓ മാധവന്‍
ജീവിതകാലം മുക്ഴുവന്‍ അഭിനയിച്ചു. ഓറ്റുവില്‍ അഭിനയിച്ച് സിനിമയില്‍ സംസ്ഥാന പുരസ്കാരം- പ്രമുഖ നടന്‍ ഓ മാധവണ്ടെ കഥയിതാണ്
തന്‍റെ സിനിമാഭിനയത്തെ കുറിച്ചും പുരസ്കാരത്തെ കുറിച്ചും വെബ്ലോകത്തോട് മനസ് തുറക്കാനും അന്ന് മാധവന്‍ തയാറായി. തന്‍റെ അഭിനയ ജീവിതത്തിന്‍റെ സായാഹ്നത്തില്‍ ലഭിച്ച അംഗീകാരത്തെ കുറിച്ചും കെ.കെ.എന്ന കഥാപാത്രത്തെക്കുറിച്ചും തന്‍റെ വീക്ഷണങ്ങള്‍ മാധവന്‍ പങ്കുവച്ചു. അന്നത്തെ അഭിമുഖത്തില്‍ നിന്ന്...
? കെ.കെ..യെക്കുറിച്ച്...
കേരളത്തില്‍ വിപ്ളവപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റാചാര്യനുമായ കെ.കെ.യ്ക്ക് ജീവിത സായാഹ്നത്തില്‍ നേരിടേണ്ടിവരുന്നത് അവഗണനയും ഒറ്റപ്പെടലും ആണ്.
അദ്ദേഹത്തിന്‍റെ സാന്നിധ്യം പാര്‍ട്ടിയ്ക്കുപോലും അസ്വസ്ഥതകളുണ്ടാക്കുന്നു എന്നറിയുമ്പോള്‍... കുടുംബം പോലും തന്നെ മനസ്സിലാക്കുന്നില്ലെന്നറിയുമ്പോള്‍... കെ.കെ. തിരിച്ചറിയുന്നു... "യുദ്ധം സ്വന്തം വീട്ടില്‍ നിന്നും തുടങ്ങുന്നു'... തന്‍റെ നിലപാടുകള്‍ മാറ്റേണ്ടിവരുന്ന അവസരങ്ങളില്‍ അയാള്‍ തന്നിലേയ്ക്ക് തന്നെ തിരിഞ്ഞു നോക്കുന്നു... മാറ്റത്തിനു ശ്രമിക്കുന്നു..
അവിടെ മരണം കെ.കെ. യെ രക്ഷിക്കുന്നു.
? ഈ കാലഘട്ടത്തില്‍ "സായാഹ്ന'ത്തിന്‍റെ പ്രസക്തി...
"സായാഹ്നം' സിനിമയെ സ്നേഹിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ജീവിതാവിഷ്കാരമാണ്... അവര്‍ "ബിസിനസ് ' മോഹങ്ങളുമായി സിനിമയെ സമീപിച്ചവരല്ല... സിനിമ അവര്‍ക്ക് വെറും മാധ്യമമല്ല. സ്വന്തം ജീവിതം തന്നെയാണ്... പുതിയ കാലഘട്ടത്തിലെ ജനങ്ങള്‍ കണ്ട് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ് സായാഹ്നം.
? കെ.കെ. ജീവിതത്തിലെ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ഒറ്റപ്പെട്ട വാര്‍ദ്ധക്യത്തെ... ആദര്‍ശവാദികളുടെ അവസാന കാലഘട്ടത്തെ... പാര്‍ട്ടിക്കുപോലും ബാധ്യതയായ നമ്മുടെ പ്രിയപ്പെട്ടവരെ... പ്രസ്ഥാനങ്ങളിലെ ശുഭോദര്‍ക്കമല്ലാത്ത മാറ്റങ്ങളില്‍ മനംനൊന്ത് നിശബ്ദമായി കഴിയുന്ന സത്യവാദികളെ...
? സിനിമ - നാടക അഭിനയത്തെക്കുറിച്ച്
എന്‍റെ 8000 നാടകവേദികളില്‍ ഞാന്‍ വേഷങ്ങള്‍ ഒന്നൊന്നായി അഭിനയിക്കുകയായിരുന്നു... ശരത് സംവിധാനം ചെയ്ത സായാഹ്നത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല... സിനിമയ്ക്ക് അഭിനയം ആവശ്യമില്ല... സ്വാഭാവിക ചലനങ്ങള്‍ മതി... കഥാപാത്രത്തെ മനസ്സില്‍ വിചാരിച്ചാല്‍ മതി... മുഖത്ത് ഭാവങ്ങള്‍ വന്നുകൊള്ളും.
? സിനിമയില്‍ അഭിനയം തീരെ ആവശ്യമില്ലെന്നാണോ
അങ്ങനെയല്ല... നാടകത്തിലേതുപോലുള്ള പിരിമുറുക്കം ഇവിടെ ആവശ്യമില്ല. കഥാപാത്രങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ഹൃദയശുദ്ധി നടനുണ്ടാവണം എന്നുമാത്രം. വെറും കോമാളിത്തരമല്ല അഭിനയം.
? മുകേഷ് സിനിമയിലുണ്ടല്ലോ. മകന്‍റെ അഭിനയം എങ്ങനെ വിലയിരുത്തുന്നു.
കിട്ടിയ വേഷങ്ങള്‍ നന്നായി ചെയ്യുന്നുണ്ട്. ഇനിയും നല്ല വേഷങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. ജീവിതം വെറും തമാശമാത്രമല്ലല്ലോ.
കഥാപാത്രങ്ങളുടെ മനസ്സ് മനസ്സിലായാല്‍ ഏതു കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തയ്യാറായി ഇവിടെയൊരാളുണ്ട്... പക്ഷേ,... മനസ്സ് മനസ്സിലാകണം...