സംവൃത: മലയാളത്തിന്‍റെ ഗ്രാമീണത
|
മിന്നിമറയുന്ന കഥാപാത്രമായിരുന്നെങ്കിലും പ്രേക്ഷകന്‍റെ മനസ്സില്‍ ഇടം നേടാന്‍ ഹലോയിലെ വേഷത്തിലൂടെ സംവൃതയ്‌ക്ക് കഴിയുന്നുണ്ട്. ദിലീപിന്‍റെ ‘രസികനി’ലൂടെ മലയാളത്തിലെത്തിയ സംവൃതയെ പിന്‍തള്ളി പിന്നീടെത്തിയ പുതുമുഖങ്ങള്‍ ഏറെ മുന്നോട്ട് പോയെങ്കിലും സംവൃതയുടെ ഗ്രാമീന വിശുദ്ധി മലയാളത്തില്‍ നിറയുകയാണ്.
‘ഹലോ’യില്‍ മോഹന്‍ലാലിന്‍റെ കാമുകികഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച സംവൃതക്ക് ‘അറബികഥ’യിലും കാമ്പുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.‘മൂന്നാമതൊരാള്‍’, ‘നോട്ടം’, ‘പുലിജന്‍മം’, ‘ചന്ദ്രോത്സവം’ എന്നീ ചിത്രങ്ങളിലെല്ലാം സംവൃതയുടെ മികച്ച പ്രകടനം തന്നെ മലയാളികള്‍ കണ്ടു. സംവൃതയുടെ പുതിയ വിശേഷങ്ങളിലേക്ക്...
ചോദ്യം: ‘ഹലോ’യെ കുറിച്ച് എന്ത് തോന്നുന്നു?
ഉത്തരം: ‘ഹലോ’ എന്ന പേരുള്ള ചിത്രത്തിനാണ് ഞാന്‍ അദ്യമായി കരാറില്‍ എര്‍പ്പെട്ടത്. എന്നാല്‍ അത് നടന്നില്ല. രഞ്ജിത്ത് അങ്കിള്‍(സംവിധായകന്‍ രഞ്ജിത്ത് ) ‘ഹലോ’ എന്ന പേരില്‍ ഒരു സിനിമ ആലോചിച്ചിരുന്നു. അതിലായിരുന്നു ആദ്യമായി ഞാന്‍ അഭിനയിക്കാന്‍ തയ്യാറെടുത്തത്.
ചോദ്യം: ‘നന്ദന’ത്തിലും സംവൃതയ്ക്ക് അവസരം ലഭിച്ചിരുന്നു എന്ന് കേട്ടിരുന്നു?
ഉത്തരം:‘നന്ദന’ത്തിലെ ബാലമണിയെ അവതരിപ്പിക്കാന്‍ എന്നെയാണ് ആദ്യം വിളിച്ചത്. എന്നാല്‍ എന്‍റെ ബോര്‍ഡ് പരീക്ഷ നടക്കുമ്പോഴാണ് ഷൂട്ടിങ്ങ് തീരുമാനിച്ചത്. സിനിമവേണ്ട പഠിത്തം മതിയെന്ന് വീട്ടുകാര്‍ തീരുമാനിച്ചു. അങ്ങനെയാണ് എനിക്ക് നന്ദനം നഷ്ടമായത്
ചോദ്യം: ‘രസികനില്‍’ എങ്ങനെ അവസരം കിട്ടി?
ഉത്തരം:രഞ്ജിത്ത് അങ്കിള്‍ തന്നയാണ് എന്നെ രസികനിലേക്ക് റക്കമെന്‍റ് ചെയ്തത്. ലാലു ചേട്ടന്‍ (സംവിധായകന്‍ ലാല്‍ ജോസ്) അപ്പോള്‍ നായികയെ തേടുകയായിരുന്നു.
ചോദ്യം:ലാല്‍ ജോസിന്‍റെ ഇഷ്ടനടിയായിന്നു തോന്നുന്നു?
ഉത്തരം:രസികന് ശേഷം അദ്ദേഹത്തിന്‍റെ മറ്റ് ചിത്രങ്ങളിലും എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടി. ‘അച്ഛനുറങ്ങാത്ത വീട്ടില്‍’ അദ്ദേഹം മികച്ച കഥാപാത്രത്തെയാണ് എനിക്ക് നല്‍കിയത്. പക്വതയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് അവസരമുണ്ടായി.
ചോദ്യം:റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളും നന്നായി ഓടുന്നുണ്ടല്ലോ, സംവൃതയുടെ കാലം തെളിയുകയാണോ?
ഉത്തരം:സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നത് വലിയകാര്യമാണ്. ‘ഹലോ’യും ‘അറബിക്കഥ’യും നന്നായി ഓടുന്നു.രണ്ടു ചിത്രങ്ങളും മലയാളികള്‍ ദീര്‍ഘകാലം ഓര്‍ത്തുവയ്ക്കും.
ചോദ്യം: ‘അറബിക്കഥ’യില്‍ ചൈനിസ് പരിഭാഷകയാണല്ലോ? ചൈനീസ് അറിയാമോ?
ഉത്തരം: ക്യൂബമുകുന്ദന് ചൈനക്കാരി പെണ്‍കുട്ടിയോടുള്ള പ്രണയം കൈമാറുകയാണ് എന്‍റെ ചുമതല. സിനിമയില്‍ അഭിനയിച്ച ഷുമിന്‍ തന്നെയാണ് എന്നെ ചൈനീസ് പഠിപ്പിച്ചത്.
ചോദ്യം: പുതിയ സംരംഭങ്ങള്‍?
ഉത്തരം: വിനീത് നായകനാകുന്ന ‘കാല്‍ച്ചിലമ്പില്‍’ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഷാഫിയുടെ ‘ചോക്ലൈറ്റും’ പുരോഗമിക്കുന്നു.പയ്യന്നൂരിലെ തെയ്യം കലാകാരന്‍മാരുടെ ജീവിതമാണ് ‘കാല്‍ച്ചിലമ്പ്’.വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള ഒരു കഥയാണ് സിനിമയ്ക്ക് ആധാരം. ചിറയ്ക്കല്‍ കോവിലകത്തിലെ രാജകുമാരിയുടെ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്.