ദിലീപിന്‍റെ അമ്മായിയമ്മയാകാന്‍ ഖുശ്ബു!വര്‍ഷങ്ങള്‍ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1994ല്‍ ‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിലൂടെ ദിലീപ് എന്ന നടന്‍ നായകനിരയില്‍ ചുവടുറപ്പിച്ചു. ഖുശ്ബു എന്ന സ്വപ്നസുന്ദരിയെ ആരാധിക്കുന്ന, ഖുശ്ബുവിനെ കാണാന്‍ വേണ്ടി മദ്രാസിനുപോകുന്ന ഒരു കഥാപാത്രത്തെയായിരുന്നു ദിലീപ് അവതരിപ്പിച്ചത്. അത് സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയായിരുന്നു. ആ ചിത്രത്തില്‍ ഖുശ്ബുവിനൊപ്പം ആടിപ്പാടുന്ന ദിലീപിനെ...