വരുന്നു, സുരേഷ് ഗോപി- പൃഥ്വിരാജ് ടീമിന്റെ ലീഗല്‍ ത്രില്ലര്‍

WEBDUNIA|
PRO
PRO
ഷാജി കൈലാസ് തിരിച്ചുവരികയാണ്, ആക്‍ഷന്‍ ത്രില്ലറുമായി. ഇടയ്ക്ക് കോമഡിയിലേക്ക് ട്രാക്ക് മാറ്റിയെങ്കിലും ഷാജി കൈലാസിന് ഹിറ്റുകള്‍ ആവര്‍ത്തിക്കാനായില്ല. ആക്‍ഷന്‍ നായകന്‍ സുരേഷ് ഗോപിയും യുവനടന്‍ പൃഥ്വിരാജും ഒന്നിക്കുന്ന ലീഗല്‍ ത്രില്ലറുമായാണ് ഷാജിയെത്തുന്നത്. നാദിയ കൊല്ല പ്പെട്ട രാത്രി എന്ന സിനിമയില്‍ സുരേഷ് ഗോപിയും പൃഥ്വിയും ഒന്നിച്ചിരുന്നു. പൃഥ്വിയുടേത് അതിഥി താരത്തിന്റെ വേഷമായിരുന്നു.

എകെ സാജനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാജി കൈലാസിന്റെ ചിത്രം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു വരുന്നതേയുള്ളൂവെന്ന് സാജന്‍ പറഞ്ഞു. ചിത്രത്തിലെ നായികയെയും മറ്റു താരങ്ങളെയും തീരുമാനിച്ചിട്ടില്ല. ചിന്താമണി കൊലക്കേസ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പുതിയ ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗമല്ല ചിത്രമെന്ന് സാജന്‍ വ്യക്തമാക്കി. ഇപ്പോള്‍ ഒരു തമിഴ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്ന തിരക്കിലാണ് സാജന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :