മമ്മൂട്ടിച്ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കേറ്റ്!

WEBDUNIA|
PRO
മമ്മൂട്ടി നായകനാകുന്ന സിനിമയ്ക്ക് എ സര്‍ട്ടിഫിക്കേറ്റ്. ആഷിക് അബു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ഗ്യാംഗ്സ്റ്ററിനാണ് ‘എ’ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ വയലന്‍സ് സീനുകളാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ‘എ’ കാര്‍ഡ് നല്‍കാന്‍ കാരണം.

വളരെ സ്റ്റൈലിഷ് ആയ ഒരു കൂള്‍ ആക്ഷന്‍ ത്രില്ലറാണ് ഗ്യാംഗ്സ്റ്റര്‍. 11ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അക്ബര്‍ അലി ഖാന്‍ എന്ന അധോലോക നായകനായാണ് മമ്മൂട്ടി എത്തുന്നത്. ശേഖര്‍ മേനോനാണ് ഗോഡ്ഫാദര്‍ സ്റ്റൈല്‍ വില്ലന്‍!

ഈ സിനിമയില്‍ ഗസ്റ്റ് റോളില്‍ ആമിര്‍ഖാന്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയുള്ള റിപ്പോര്‍ട്ടുകളെല്ലാം നിഷേധിച്ച് ആഷിക് അബു തന്നെ രംഗത്തെത്തി - ഇതില്‍ ഒരു സ്റ്റാറേ ഉള്ളൂ, അത് പത്മശ്രീ മമ്മൂട്ടിയാണ്!

ഡാഡി കൂള്‍ ആണ് ആഷിക് അബു മുമ്പ് ചെയ്ത മമ്മൂട്ടിച്ചിത്രം. ആ സിനിമ ശരാശരി വിജയം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :