അഭിരാമി തിരിച്ചുവരാന്‍ ഒരു കാരണമുണ്ട്, അത് കമല്‍ഹാസനാണ്!

WEBDUNIA|
PRO
PRO
അഭിരാമിയെന്ന സുന്ദരി തിരിച്ചുവരികയാണ്, വീണ്ടും വെള്ളിത്തിരയിലേക്ക്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ കത്തിനില്‍ക്കുമ്പോളായിരുന്നു അഭിരാമി കല്യാണത്തെ തുടര്‍ന്ന് അഭിനയം നിര്‍ത്തിയത്. പത്ത് വര്‍ഷം പഠനവും കുടുംബജീവിതവുമൊക്കെയായി അമേരിക്കയിലായിരുന്നു അഭിരാമി.

ഇപ്പോള്‍ മാധവ്‌ദാസിന്റെ ‘അപ്പോത്തിക്കിരി’ എന്ന സിനിമയില്‍ നായികയായി അഭിനയിക്കുകയാണ്. സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇപ്പോള്‍ അഭിരാ‍മി വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയതിന്റെ കാരണക്കാരന്‍ സാക്ഷാല്‍ ഉലകനായകന്‍ കമല്‍ഹാസനാണ്.

തന്റെ തിരിച്ചുവരവിനെക്കുറിച്ച് അഭിരാമി പറയുന്നത് ഇങ്ങനെ: “തമിഴില്‍ ഞാന്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രം 'വിരുമാണ്ടി'യാണ്‌. കമല്‍ സാറുമായി നല്ലൊരു സൗഹൃദമുണ്ടായതുകൊണ്ട്‌ 'വിശ്വരൂപ'ത്തിന്റെ ഒന്നാംഭാഗത്തില്‍ ഞാനാണ്‌ ഡബ്ബ്‌ ചെയ്‌തത്‌. വിശ്വരൂപത്തിന്റെ രണ്ടാംഭാഗത്തിലും ഡബ്ബ്‌ ചെയ്യാന്‍ കമല്‍സാറ്‌ എന്നെ വിളിച്ചു. യഥാര്‍ത്ഥത്തില്‍ വിശ്വരൂപത്തിന്റെ രണ്ടാംഭാഗമാണ്‌ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മനസിലുണ്ടാക്കിയത്‌“.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :