മോഹന്‍ലാല്‍ ‘മിസ്റ്റര്‍ ഫ്രോഡ്’ - രചന ജനുവരി ഒന്നിന് തുടങ്ങും!

ശനി, 29 ഡിസം‌ബര്‍ 2012 (16:13 IST)

PRO
കഴിഞ്ഞ ദിവസം ഗ്രാന്‍റ്മാസ്റ്റര്‍ എന്ന സിനിമ ഒരു ടി വി ചാനല്‍ ക്രിസ്മസ് സ്പെഷ്യലായി സം‌പ്രേക്ഷണം ചെയ്തു. ആ സിനിമയെ അഭിനന്ദിച്ച് അന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന് ലഭിച്ച സന്ദേശങ്ങള്‍ക്ക് കണക്കില്ല. സിനിമ റിലീസായപ്പോള്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ നല്ല കമന്‍റുകള്‍ ഉണ്ണികൃഷ്ണന് ഇപ്പോഴാണ് കിട്ടിയത്.

എന്തായാലും മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒത്തുചേരുന്നു. മാടമ്പിയുടെ, ഗ്രാന്‍റ്മാസ്റ്ററിന്‍റെ മഹാവിജയം ആവര്‍ത്തിക്കാന്‍. ‘മിസ്റ്റര്‍ ഫ്രോഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ രചന ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

‘One Man... Many Faces' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. ഏറെ നെഗറ്റീവ് ഷേഡുകളുള്ള ഒരു കഥാപാത്രത്തെയായിരിക്കും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. റഷ്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലാണ് ഈ സിനിമ ചിത്രീകരിക്കുക. വന്‍ ബജറ്റില്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡ് നിര്‍മ്മിക്കുന്നത് എ വി അനൂപ് ആണ്.

ചിരിച്ചുകൊണ്ട് ചതിക്കുന്ന, കൌശലക്കാരനായ ഒരു മനുഷ്യനായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വന്‍ താരനിരയാണ് ഈ സിനിമയില്‍ അണിനിരക്കുന്നത്.

ലോക്‍പാല്‍, ആറുമുതല്‍ അറുപതുവരെ, ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍ എന്നിവയാണ് മോഹന്‍ലാലിന്‍റേതായി വരുന്ന ചിത്രങ്ങള്‍. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന് ശേഷം മാര്‍ച്ചില്‍ മിസ്റ്റര്‍ ഫ്രോഡ് ചിത്രീകരണം ആരംഭിക്കാനാണ് ബി ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Widgets Magazine

സിനിമ

ഗ്യാം‌ഗ്‌സ്റ്റര്‍ അമീര്‍ഖാന് ഇഷ്ടപ്പെട്ടു!

ഗ്യാം‌ഗ്‌സ്റ്റര്‍ എന്ന ആഷിക് അബു ചിത്രം ഏറ്റവും നഷ്ടം വരുത്തിയത് ആര്‍ക്കാണെന്ന് ...

മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല; ദുല്‍ഖറിന് ഡ്യൂപ്പേ പറ്റില്ല!

മമ്മൂട്ടിക്ക് സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല. കാരണം അപകടം വരുമെന്ന് ...

രജനീകാന്തിന്റെ വില്ലന്‍ ഈച്ച സുദീപ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ഈച്ച സുദീപ് എത്തുന്നു. രജനിയുടെ ഏറ്റവും ...

‘ഗ്യാംഗ്‌സ്റ്റര്‍ അധോലോകനായകന്റെ കഥയല്ല!’

ആഷിഖ് അബു എന്ന സംവിധായകനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. കൂടുതലും സോഷ്യല്‍ ...

Widgets Magazine

Cricket Scorecard

Widgets Magazine