മലയാളിയാണ്, മലയാളിയായി അഭിനയിച്ചു, മലയാളത്തില്‍ അഭിനയിച്ചിട്ടില്ല!

വെള്ളി, 28 ഡിസം‌ബര്‍ 2012 (14:56 IST)

PRO
തെന്നിന്ത്യന്‍ സൂപ്പര്‍നായിക തൃഷയ്ക്ക് മലയാളവുമായി ബന്ധമുണ്ട്. തൃഷയുടെ വേരുകള്‍ കേരളത്തിലെ പാലക്കാട്ടാണ്. എന്നാല്‍ ഇതുവരെ ഒരു മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലേക്ക് തൃഷയ്ക്ക് ക്ഷണം ലഭിച്ചതാണ്. എന്നാല്‍ അവയുടെയൊന്നും ഭാഗമാകാന്‍ തൃഷയ്ക്ക് കഴിഞ്ഞില്ല.

“എന്നേത്തേടി കുറച്ച് നല്ല മലയാളം തിരക്കഥകള്‍ വന്നിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം കാരണം അവയുമായൊന്നും സഹകരിക്കാന്‍ കഴിഞ്ഞില്ല” - എന്നാല്‍ സമീപ ഭാവിയില്‍ തന്നെ താന്‍ മലയാളത്തില്‍ അഭിനയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് തൃഷ.

“ഞാന്‍ ഇതുവരെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ മലയാളിയായി അഭിനയിച്ചിട്ടുണ്ട്” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കൌതുകത്തോടെ തൃഷ വ്യക്തമാക്കുന്നു.

‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന ഗൌതം മേനോന്‍ ചിത്രത്തില്‍ ജെസി എന്ന മലയാളി പെണ്‍കുട്ടിയായാണ് തൃഷ വേഷമിട്ടത്. ജയം രവിയുടെ നായികയായി അഭിനയിക്കുന്ന ‘ഭൂലോകം’ എന്ന സിനിമയിലും തൃഷയുടെ കഥാപാത്രം മലയാളിയാണ്.

രഞ്ജിത് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തില്‍ തൃഷ നായികയാകുമോ? കാത്തിരുന്നു കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

ഗ്യാം‌ഗ്‌സ്റ്റര്‍ അമീര്‍ഖാന് ഇഷ്ടപ്പെട്ടു!

ഗ്യാം‌ഗ്‌സ്റ്റര്‍ എന്ന ആഷിക് അബു ചിത്രം ഏറ്റവും നഷ്ടം വരുത്തിയത് ആര്‍ക്കാണെന്ന് ...

മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല; ദുല്‍ഖറിന് ഡ്യൂപ്പേ പറ്റില്ല!

മമ്മൂട്ടിക്ക് സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല. കാരണം അപകടം വരുമെന്ന് ...

രജനീകാന്തിന്റെ വില്ലന്‍ ഈച്ച സുദീപ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ഈച്ച സുദീപ് എത്തുന്നു. രജനിയുടെ ഏറ്റവും ...

‘ഗ്യാംഗ്‌സ്റ്റര്‍ അധോലോകനായകന്റെ കഥയല്ല!’

ആഷിഖ് അബു എന്ന സംവിധായകനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. കൂടുതലും സോഷ്യല്‍ ...