ദീപികയും ദേവ്ഗണും ആദ്യമായി, പ്രഭുദേവയുടെ പുതിയ ചിത്രം!

WEBDUNIA|
PRO
വാണ്ടഡ്, റൌഡി റാത്തോഡ് - രണ്ട് മെഗാഹിറ്റുകള്‍. എന്ന സംവിധായകന്‍റെ പിന്നാലെയാണ് ഇന്ന് ഹിന്ദി സിനിമാലോകം. നിലവില്‍ ഏറ്റവും താരമൂല്യമുള്ള സംവിധായകരുടെ പട്ടികയില്‍ മുന്‍‌നിരയിലുള്ള പ്രഭുദേവ തന്‍റെ മൂന്നാമത്തെ ബോളിവുഡ് പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുന്നു.

വാണ്ടഡും റൌഡി റാത്തോഡും റീമേക്കുകളായിരുന്നെങ്കില്‍ ഇത്തവണ ഒരു ഒറിജിനല്‍ പ്ലോട്ടില്‍ കൈവയ്ക്കാനാണ് പ്രഭുദേവ ആലോചിക്കുന്നത്. സംഗതി ആക്ഷന്‍ കോമഡി വിഭാഗത്തില്‍ തന്നെ. അജയ് ദേവ്‌ഗണും ദീപിക പദുക്കോണും ജോഡിയായി എത്തുമെന്നാണ് വിവരം.

അജയ് ദേവ്ഗണിന്‍റെ നായികയാകണമെന്ന ആവശ്യവുമായി ദീപികയെ പ്രഭുദേവ സമീപിച്ചുകഴിഞ്ഞു. ദീപിക ഇതുവരെ അജയുടെ നായികയായിട്ടില്ല. അതുകൊണ്ടുതന്നെ ആ കൌതുകം ഈ സിനിമയ്ക്ക് ഗുണമാകുമെന്നാണ് പ്രഭുദേവയുടെ നിഗമനം.

അജയ് ദേവ്ഗണ്‍ വളരെ പരുക്കനായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ നായികാ കഥാപാത്രമാകട്ടെ ഏറെ സോഫ്റ്റും ഇമോഷണലും. ഈ വൈരുദ്ധ്യം സിനിമയെ രസകരമാക്കുമെന്നാണ് പ്രഭുദേവ കണക്കുകൂട്ടുന്നത്.

ദീപിക ഇപ്പോള്‍ രോഹിത് ഷെട്ടിയുടെ ചെന്നൈ എക്സ്പ്രസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :