നിരൂപണം | അണിയറ | കാര്യം നിസ്സാരം | മുഖാമുഖം | സിനിമാ വാര്‍ത്ത
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കര്‍മ്മയോദ്ധാ ക്രിസ്മസ്!
PRO
ക്രിസ്മസ് കര്‍മ്മയോദ്ധാ കൊണ്ടുപോയി. വളരെ സിം‌പിള്‍ ആയി അങ്ങനെ പറയാം. മോഹന്‍ലാല്‍ എന്ന മഹാനടന്‍റെ അപാരപ്രകടനത്തിന്‍റെ ഉജ്ജ്വല സാക്‍ഷ്യമാണ് ഈ സിനിമ. ‘മാഡ് മാഡി’ എന്ന ‘കലിപ്പന്‍’ കഥാപാത്രമായി ലാല്‍ തകര്‍ത്തുവാരുകയാണ്. ഇതിനപ്പുറം ഒരു കഥാപാത്രത്തെ ഉയര്‍ത്താനാവില്ല മറ്റേതെങ്കിലും ഒരു താരത്തിന്. ഇതിലപ്പുറം ഒരു സിനിമയെ തന്‍റെ തോളില്‍ താങ്ങിനിര്‍ത്താനാവില്ല വേറെ ഏതെങ്കിലും ഒരു നടന്. അത്രയ്ക്കും ഗംഭീരമായ പകര്‍ന്നാട്ടം.

ഇത് ഒരു മോഹന്‍ലാല്‍ ഷോയാണ്. അടുത്തകാലത്തൊന്നും ഒരു സിനിമയിലും മോഹന്‍ലാല്‍ എന്ന താരം ഉപയോഗിച്ചിട്ടില്ലാത്ത മാനറിസങ്ങള്‍, എക്സ്പ്രഷനുകള്‍, സ്റ്റൈല്‍, നോട്ടത്തിലെയും ലുക്കിലെയും വേരിയേഷനുകള്‍ - കൂടുവിട്ടുകൂടുമാറ്റം എന്നൊക്കെ പറയുന്നത് ഈ സിനിമയിലൂടെ കാണാം.

ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായ മാനഭംഗത്തിനിരയായ ഈ സാഹചര്യത്തില്‍ ഏറ്റവും സമകാലികമായ ഒരു സൃഷ്ടിയാണ് മേജര്‍ രവി നടത്തിയിരിക്കുന്നത്. പത്രം വായിക്കുന്ന ഒരു സാധാരണക്കാരന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് കര്‍മ്മയോദ്ധാ. അവര്‍ ആഗ്രഹിക്കുന്നതാണ് പെണ്‍‌വേട്ടക്കാര്‍ക്കെതിരെ മാഡ് മാഡി ചെയ്യുന്നത്.

രണ്ടുവര്‍ഷം മുമ്പാണ് മേജര്‍ രവി ‘കര്‍മ്മയോദ്ധാ’യുടെ തിരക്കഥ രചിച്ചത്. അന്നും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ ഒരു വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടപ്പോള്‍, ഇപ്പോള്‍ മാത്രമാണ് ദേശീയതലത്തില്‍ ഒരു പ്രതിഷേധമുയരുന്നത്. പ്രവചനാത്മകമായ ഒരു സിനിമയാണ് കര്‍മ്മയോദ്ധാ എന്ന് പറയുന്നത് അതുകൊണ്ടാണ്.

ബോക്സോഫീസ് പ്രകടനത്തില്‍ ക്രിസ്മസ് റിലീസുകളില്‍ ഒന്നാം സ്ഥാനമാണ് കര്‍മ്മയോദ്ധയ്ക്ക്. മറ്റ് ചിത്രങ്ങളെ വളരെ പിന്നിലാക്കിയുള്ള കുതിപ്പ്. ഒരു ഗെയിം പോലെ ആസ്വദിക്കാവുന്ന സിനിമ. ഒരു നിമിഷം പോലും ലാഗ് ഇല്ലാത്ത വിഷ്വലൈസേഷന്‍. ഇത് ‘കര്‍മ്മയോദ്ധാ ക്രിസ്മസ്’ എന്ന് നിസംശയം പറയാം.
Webdunia Webdunia