സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍

WEBDUNIA|
PRO
‘പുതിയ തീരങ്ങള്‍’ അത്ര പുതിയ അനുഭവമായിരുന്നില്ല. സത്യന്‍ അന്തിക്കാട് സിനിമകളുടെ മുഖ്യമുദ്രയായ സ്വാഭവികനര്‍മവും നന്‍‌മയും ആ ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല. ഫാസില്‍ തന്‍റെ തന്നെ ചില ചിത്രങ്ങളെ വിശേഷിപ്പിച്ചത് ‘തല്ലിപ്പഴുപ്പിച്ച സിനിമകള്‍’ എന്നാണ്. അത്തരത്തില്‍ ഒന്നായിരുന്നു സത്യന്‍റെ പുതിയ തീരങ്ങളും. തല്ലിപ്പഴുപ്പിച്ച ഒന്ന്. അതുകൊണ്ടുതന്നെ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

അനുഭവങ്ങളാണല്ലോ ഗുരു. മികച്ച കഥയുള്ള, നല്ല തിരക്കഥയുടെ ബലമുള്ള ഒരു സിനിമ ചെയ്യാനുള്ള തീരുമാനത്തിലാണ് സത്യന്‍ അന്തിക്കാട്. പുതുമുഖങ്ങളോ യുവതാരങ്ങളോ ഒന്നുമല്ല പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സാക്ഷാല്‍ മോഹന്‍ലാലാണ് നായകന്‍. സേഹവീടിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന സിനിമ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.

മോഹന്‍ലാല്‍ തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. സിദ്ദിക്ക് ചിത്രവും പ്രിയദര്‍ശന്‍ ചിത്രവും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക.

അപ്പുണ്ണി, കളിയില്‍ അല്‍പ്പം കാര്യം, അടുത്തടുത്ത്, അധ്യായം ഒന്നുമുതല്‍, ഗായത്രീദേവി എന്‍റെ അമ്മ, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ടി പി ബാലഗോപാലന്‍ എം എ, രേവതിക്കൊരു പാവക്കുട്ടി, ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റ്, സന്‍‌മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ലാല്‍ അമേരിക്കയില്‍, വരവേല്‍പ്പ്, പിന്‍‌ഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട് എന്നിവയാണ് സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :