ഇഷ ഷെര്‍വാണി മലയാളത്തില്‍, നിവിന്‍ പോളിയുടെ നായിക

WEBDUNIA|
IFM
ബോളിവുഡ് സുന്ദരി ഇഷ ഷെര്‍വാണി മലയാളത്തിലെത്തുന്നു. നിവിന്‍ പോളിയുടെ നായികയായാണ് ഇഷയുടെ വരവ്. അമല്‍ നീരദിന്‍റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ‘അഞ്ചു സുന്ദരികള്‍’ എന്ന ലവ് ആന്തോളജി ചിത്രത്തിലെ ഒരു സെഗ്‌മെന്‍റിലാണ് ഇഷയും നിവിന്‍ പോളിയും ഒന്നിക്കുന്ന അരമണിക്കൂര്‍ പ്രണയചിത്രമുള്ളത്. സമീര്‍ താഹിര്‍ ആണ് ഈ സെഗ്‌മെന്‍റിന്‍റെ സംവിധായകന്‍.

“യാദൃശ്ചികമായി കണ്ടുമുട്ടുന്ന രണ്ടുപേരുടെ ജീവിതമാണ് ഈ ലഘുചിത്രത്തിന്‍റെ പ്രമേയം. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. തീര്‍ത്തും അപരിചിതരായ രണ്ടുപേരുടെ പ്രണയം എന്നതാണ് കൌതുകം” - സമീര്‍ താഹിര്‍ വ്യക്തമാക്കുന്നു.

അര മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള അഞ്ച് പ്രണയകഥകള്‍ അടങ്ങിയ ആന്തോളജി ചിത്രമാണ് അഞ്ചു സുന്ദരികള്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

സുഭാഷ് ഘായ് സംവിധാനം ചെയ്ത ‘കിസ്‌ന’ എന്ന സിനിമയിലൂടെയാണ് ഇഷ ഷെര്‍വാണി ബോളിവുഡില്‍ അരങ്ങേറിയത്. എന്നാല്‍ ആ സിനിമ ഒരു പരാജയമായിരുന്നു. അതിന് ശേഷം കുറച്ച് ഹിന്ദിച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ പെര്‍ഫോമന്‍സിലൂടെ അടുത്തിടെ ഇഷ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :