ബഡിയും ബാലചന്ദ്രമേനോനും...

WEBDUNIA| Last Modified ഞായര്‍, 9 ഡിസം‌ബര്‍ 2012 (16:44 IST)
PRO
PRO
അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും സിനിമയില്‍ പഞ്ഞമില്ല. അതാണ് ബാലചന്ദ്രമേനോന്റെ ജീവിതത്തെയും മാറ്റിമറിച്ചത്. മേനോന്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരില്ലായെന്നു വരെ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഇതെല്ലാം ഒരു നുണക്കഥയാണെന്നു തെളിയിച്ച് അഭ്രപാളിയിലേക്ക് കഥാപാത്രത്തിന്റെ ഊര്‍ജ്ജവുമായി ബാലചന്ദ്രമേനോന്‍ എത്തുന്നു.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മേനോന്റെ രംഗപ്രവേശം. നവാഗതനായ രാജ് പ്രഭാവതിമേനോന്‍ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബഡിയിലൂടെയാണ് ഈ തിരിച്ചുവരവ്. റിട്ട. ഡിജിപി ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വേഷമിടുന്നത്.

അനൂപ് മേനോന്‍, ബാബു ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീക് അഹമ്മദും സന്തോഷ് വര്‍മയും ചേര്‍ന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :