ദുല്‍ക്കറിനും വിജയ്ക്കുമൊപ്പം അഭിനയിക്കുന്നില്ല: മോഹന്‍ലാല്‍

WEBDUNIA|
PRO
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ യുവ സൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിക്കുന്നതായി അടുത്തിടെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മോഹന്‍ലാലിന്‍റെ മകനായാണ് ദുല്‍ക്കര്‍ അഭിനയിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. അതേക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നു.

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഉണ്ടാവില്ല. അങ്ങനെയുള്ള പ്രചരണങ്ങളെല്ലാം തെറ്റാണെന്ന് മോഹന്‍ലാല്‍ തന്നെയാണ് വ്യക്തമാക്കിയത്. അതുപോലെ, തമിഴിലെ സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനാകുന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

മോഹന്‍ലാല്‍ ഇപ്പോല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സലാം ബാപ്പു സംവിധാനം ചെയ്യുന്ന റെഡ് വൈന്‍ എന്ന സിനിമയിലാണ്. അതിന് ശേഷം സിദ്ദിക്കിന്‍റെ ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍ ആരംഭിക്കും. അതിന് ശേഷമായിരിക്കും പ്രിയദര്‍ശന്‍ ചിത്രം സംഭവിക്കുക.

വളരെ എനര്‍ജെറ്റിക്കായ ഒരു ഹ്യൂമര്‍ സിനിമയാണ് മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്ന് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ‘കിലുക്കം’ പോലെ ഒരു മഹാസംഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രിയദര്‍ശന്‍. ഇപ്പോള്‍ ചലച്ചിത്രോത്സവത്തിന്‍റെ തിരക്കിലായ പ്രിയദര്‍ശന്‍, ഹിന്ദി സിനിമകള്‍ക്ക് നാലുമാസത്തെ അവധി കൊടുത്ത് മലയാള ചിത്രത്തിന്‍റെ തിരക്കഥാ രചന പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :