കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » പുതിയ മുഖത്തിന് ശേഷം പൃഥ്വിക്ക് ഇരട്ട മുഖം! (Pruthviraj in and as Hero)
PRO
PRO
യുവനടന്‍ പൃഥ്വിരാജിന് ബ്രേയ്ക്ക് നല്‍കിയ ചിത്രമാണ് പുതിയ മുഖം. ഈ ചിത്രത്തിന്റെ സംവിധായകന്‍ ദീപനുമായി പൃഥ്വി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹീറോ. ആദ്യ ചിത്രത്തില്‍ പൃഥിക്ക് പുതിയ മാനറിസങ്ങള്‍ നല്‍കിയ ദീപന്‍ ഇത്തവണ ഇരട്ട മുഖങ്ങളാ‍ണ് സമ്മാനിക്കുന്നത്. ടാര്‍സന്‍ ആന്റണി എന്ന സിനിമാക്കാരനായും ചേരിയിലെ ഗുണ്ടാനേതാവായും പൃഥ്വി ചിത്രത്തില്‍ വേഷമിടുന്നു. ഹീറോയുടെ ചിത്രീകരണം ഏറണാകുളത്ത് തുടങ്ങി.

ഹീറോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനോദ് ഗുരുവായൂര്‍ ആണ്. മിനി സ്ക്രീന്‍ നടിയും പരസ്യ മോഡലുമായ യാമി ഗൌതം അണ് പൃഥ്വിയുടെ നായികയായിയെത്തുന്നത്. ഗൌരി മേനോന്‍ എന്ന നടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ യാമി അഭിനയിക്കുന്നത്.

തമിഴ് നടന്‍ ശ്രീകാന്ത് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, നെടുമുടി വേണു, അനില്‍ മുരളി, കെ പി എ സി ലളിത, ബാല, അരുണ്‍, തലൈവാസല്‍ വിജയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ബന്ധപ്പെട്ടവ
WebduniaWebdunia