കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ലാല്‍പ്പേടി, മറ്റ് സിനിമകള്‍ ഓടിപ്പോകുന്നു! (Releases rescheduled in Mollywood)
PRO
മോഹന്‍ലാല്‍ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘സ്നേഹവീട്’. വെള്ളിയാഴ്ച ഈ സിനിമയുടെ റിലീസ് നിശ്ചയിച്ചതോടെ വെള്ളിയാഴ്ച നിശ്ചയിക്കപ്പെട്ടിരുന്ന മറ്റ് മലയാള ചിത്രങ്ങളുടെ റിലീസ് നീട്ടിവച്ചു.

കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം സ്നേഹവീട് റിലീസാകുകയാണ്. ഏറെക്കാലത്തിന് ശേഷം കുടുംബസദസുകള്‍ക്ക് മാത്രമായി ഒരു മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. അതുകൊണ്ടുതന്നെ സിനിമ മെഗാഹിറ്റാകുമെന്ന് ഏതാണ്ട് ഉറപ്പിച്ച രീതിയിലാണ് മലയാള സിനിമാലോകം.

ജയരാജ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം ‘നായിക’, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സാന്‍ഡ്‌വിച്ച് എന്നീ സിനിമകളുടെ റിലീസാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ വരവുമായി ബന്ധപ്പെട്ട് റിലീസ് ഡേറ്റ് മാറ്റിയത്. നായിക ഒക്ടോബര്‍ ആറിനാണ് എത്തുന്നത്. ഒക്ടോബര്‍ 13ന് സാന്‍ഡ്‌വിച്ച് റിലീസാകും.

ഇതോടെ മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ ചിത്രത്തിന് എതിരാളികള്‍ ഇല്ലാതാകും. എന്നാല്‍ തമിഴ് ചിത്രങ്ങളായ വെടി, മുരണ്‍ എന്നീ സിനിമകള്‍ വെള്ളിയാഴ്ചത്തേക്ക് ചാര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഇതൊന്നും ലാലിന്‍റെ ജൈത്രയാത്രയ്ക്ക് ഒരു വിഘാതമാകില്ലെന്നാണ് സൂചന.

‘ട്രെയിന്‍’ എന്ന പരാജയ ചിത്രവുമായി ബന്ധപ്പെട്ട് ജയരാജിനെതിരെ നിലനിന്നിരുന്ന വിലക്ക് പിന്‍‌വലിച്ചതോടെയാണ് ‘നായിക’ റിലീസാകാനുള്ള സാഹചര്യമൊരുങ്ങുന്നത്.
ബന്ധപ്പെട്ടവ