കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » തൃഷ ഇത്തവണയും വരില്ല, പൃഥ്വിക്ക് നായിക ശ്രീയ സരണ്‍! (Prithvi's heroine Srieya)
PRO
തെന്നിന്ത്യന്‍ താരറാണി തൃഷ മലയാളത്തിലേക്ക് വരുന്നില്ല. ‘ഹീറോ’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയായി തൃഷ എത്തുമെന്ന് കഴിഞ്ഞ ദിവസം മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തൃഷയ്ക്ക് ഡേറ്റ് പ്രശ്നമുണ്ടെന്നും ശ്രീയാ സരണ്‍ ആയിരിക്കും ഹീറോയില്‍ പൃഥ്വിയുടെ നായികയെന്നും സംവിധായകന്‍ ദീപന്‍ അറിയിച്ചു.

പൃഥ്വിയുടെ നായികയായി ഇത് രണ്ടാം തവണയാണ് ശ്രീയാ സരണ്‍ മലയാളത്തിലെത്തുന്നത്. മെഗാഹിറ്റായ പോക്കിരിരാജയില്‍ പൃഥ്വിയുടെ നായിക ശ്രീയയായിരുന്നു. തമിഴിലെ പുതിയ സൂപ്പര്‍താരമായ ജീവയുടെ ‘രൌദ്രം’ എന്ന ചിത്രത്തിന് ശേഷം ശ്രീയ തെന്നിന്ത്യയില്‍ കരാറൊപ്പിടുന്ന ചിത്രമാണ് ‘ഹീറോ’.

പൃഥ്വിയുടെ മെഗാഹിറ്റ് ചിത്രമായ ‘പുതിയ മുഖം’ ഒരുക്കിയ ദീപന്‍ ‘ഹീറോ’യിലൂടെ വീണ്ടും ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് ഒരുക്കുന്നത്. സെവന്‍ ആര്‍ട്സിന്‍റെ ബനറില്‍ ജി പി വിജയകുമാര്‍ ചിത്രം നിര്‍മ്മിക്കും. തമിഴ് നടന്‍ ശ്രീകാന്ത് ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കും.

(ഓര്‍മ്മിക്കുക. പൃഥ്വി അഭിനയിച്ച ആദ്യ തമിഴ് ചിത്രമായ ‘കനാ കണ്ടേനി’ല്‍ ശ്രീകാന്ത് ആയിരുന്നു നായകന്‍. ആ സിനിമയില്‍ മദന്‍ എന്ന കൊടിയ വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വി നായകനാകുന്ന ‘ഹീറോ’യില്‍ വില്ലനായി എത്തുന്നത് ശ്രീകാന്ത്. ആദ്യം ശങ്കറിന്‍റെ വില്ലനായെത്തിയ മോഹന്‍ലാല്‍ പിന്നീട് സൂപ്പര്‍സ്റ്റാറാകുകയും ശങ്കര്‍ മോഹന്‍ലാലിന്‍റെ വില്ലനായി മാറുകയും ചെയ്തതുപോലെ ഒരു അപൂര്‍വത ഇതിലും വീക്ഷിക്കാം.)

മോഹന്‍ലാലിന്‍റെ കാസനോവയിലും ശ്രീയാ സരണ്‍ ഒരു നായികയാണ്. ഹീറോയില്‍ വന്‍ പ്രതിഫലം നല്‍കിയാണ് ശ്രീയയെ കൊണ്ടുവരുന്നതെന്നാണ് സൂചന.
ബന്ധപ്പെട്ടവ