കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ‘ബില്ല’യുമായി വീണ്ടും അജിത് (Ajith to make Billa 2 in Vishnu Vardhan’s direction)
കാര്യം നിസ്സാരം
Bookmark and Share Feedback Print
 
PRO
ഇളയ ദളപതി വിജയ് ആവര്‍ത്തനവിരസങ്ങളായ ചിത്രങ്ങളില്‍ അഭിനയിച്ച് തുടര്‍ച്ചയായി പരാജയപ്പെടുന്നത് കണ്ടാവണം അള്‍ട്ടിമേറ്റ് സ്റ്റാര്‍ ‘അജിത്’ വളരെ ശ്രദ്ധിച്ചാണ് തന്‍റെ കരിയര്‍ മുന്നോട്ടു നീക്കുന്നത്. മികച്ച തിരക്കഥകള്‍ക്കു മാത്രമേ വലിയ ഹിറ്റുകള്‍ സൃഷ്ടിക്കാനാവൂ എന്ന് അജിത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കൊട്ടിഘോഷിച്ച് പ്രൊജക്ടുകളുമായി സമീപിക്കുന്നവരോട് നല്ല തിരക്കഥയുമായി വരൂ എന്നാണ് ‘തല’ ഇപ്പോള്‍ പറയുന്നത്.

‘മാങ്കാത്താ’യാണ് അജിത്തിന്‍റെ പുതിയ സിനിമ. വെങ്കട് പ്രഭുവിന്‍റെ തിരക്കഥയുടെ കെട്ടുറപ്പ് മനസിലാക്കിയാണ് അജിത് ആ ചിത്രത്തിന് ഡേറ്റ് നല്‍കിയത്. ഇപ്പോഴിതാ, സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്‍ ‘ബില്ല - 2’വുമായി അജിത്തിനെ സമീപിച്ചിരിക്കുന്നു. കഥ ഇഷ്ടപ്പെട്ട അജിത് തിരക്കഥ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഹിറ്റ്മേക്കര്‍ ലിംഗുസാമി ബില്ല - 2 നിര്‍മ്മിക്കുമെന്നും ഉറപ്പായിട്ടുണ്ട്. മങ്കാത്തായുടെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതോടെ ബില്ലയുടെ രണ്ടാം ഭാഗവും ആരംഭിക്കാനാണ് അജിത്തും വിഷ്ണുവര്‍ദ്ധനും ആലോചിക്കുന്നത്. ‘ബില്ല 2 - ദി ചേസ് ബിഗിന്‍സ്’ എന്നാണ് പേരിടാന്‍ ഉദ്ദേശിക്കുന്നത്.

2007 റിലീസാകുകയും അജിത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്ത ചിത്രമാണ് ബില്ല. രജനീകാന്തിന്‍റെ പഴയ ഹിറ്റ് ചിത്രത്തിന്‍റെ റീമേക്കായിരുന്നു ഇത്. നയന്‍‌താരയും നമിതയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. 15 മില്യണ്‍ ഡോളറാണ് ഈ സിനിമയുടെ ഗ്രോസ് കളക്ഷന്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അജിത്, ബില്ല, വിഷ്ണുവര്ദ്ധന്, സരോദ് ഗസല്, എ ആര് മുരുഗദോസ്