കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കാസനോവയിലേക്ക് ശ്രേയ ഇല്ല (Shriya says NO to Casanova)
കാര്യം നിസ്സാരം
Bookmark and Share Feedback Print
 
PRO
റോഷന്‍ ആന്‍ഡ്രൂസിന്‍റെ മോഹന്‍ലാല്‍ ചിത്രമായ കാസനോവയില്‍ നിന്ന് ശ്രേയ സരണ്‍ പിന്‍‌മാറി. ചിത്രം അനന്തമായി നീണ്ടു പോകുന്നതാണ് ശ്രേയയുടെ പിന്‍‌മാറ്റത്തിനു കാരണം. ഈ മാസം ബാങ്കോക്കില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന കാസനോവ ഇനിയും നീളുമെന്നാണ് സൂചനകള്‍. വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന കാസനോവയില്‍ ശ്രേയയ്ക്ക് പുറമെ ലക്ഷ്മി റായി, റീമ കല്ലിങ്കല്‍, സഞ്ജന എന്നിവരും നായിക നിരയിലുണ്ട്.

ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും റോഷനും ഒരുമിക്കുന്ന കാസനോവയ്ക്ക് ബോബി - സഞ്ജയ് ടീമാണ് രചന നിര്‍വ്വഹിക്കുന്നത്. ഈ മാസം നാലിന് കാസനോവയുടെ ചിത്രീകരണം ബാങ്കോക്കില്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോഴും അനിശ്ചിതത്വം തുടരുന്നതാണ് ശ്രേയ പിന്‍‌മാറാന്‍ കാരണം.

കാസനോവയ്ക്ക് വേണ്ടി പല പ്രോജക്ടുകളും താരത്തിന് നേരത്ത് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയില്‍ പൃഥീരാജിന്‍റെ നായികയായാണ് ശ്രേയ മോളിവുഡില്‍ അരങ്ങേറിയത്.

ബാങ്കോക്ക്, മലേഷ്യ, ദുബായ് എന്നിവിടങ്ങളിള്‍ ചിത്രീകരിക്കുന്ന കാസനോവ ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന സിനിമ വിതരണത്തിനെടുത്തിരിക്കുന്നത് മാക്സ് ലാബാണ്. ഗോപി സുന്ദര്‍, അല്‍‌ഫോണ്‍സ്, ഗൌരി എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കാസനോവ, ശ്രേയ സരണ്, മോഹന്ലാല്, റോഷന് ആന്ഡ്രൂസ്