രജനീകാന്ത് യന്തിരനില്‍ നഗ്നനാകുന്നു

WEBDUNIA|
IFM
നീല്‍ നിതിന്‍ മുകേഷ് അത് ചെയ്തു. കമലഹാസനും ശരത്കുമാറും ചെയ്തു, മലയാളത്തില്‍ കലാഭവന്‍ മണി ചെയ്തു. ഹോളിവുഡിലാകട്ടെ അര്‍നോള്‍ഡ് ഷ്വാസനൈഗര്‍ അങ്ങനെ ചെയ്തു. താന്‍ മാത്രമെന്തിന് മാറിനില്‍ക്കണമാണെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ ചോദ്യം. എന്തിനെക്കുറിച്ചാണ് ഈ പറയുന്നതെന്നല്ലേ? ‘യന്തിരന്‍’ എന്ന ഷങ്കര്‍ ചിത്രത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് രജനീകാന്ത്.

യന്തിരനില്‍ രജനീകാന്ത് നഗ്നനായി അഭിനയിക്കുന്നു! ആശ്ചര്യം കൂറേണ്ട. സൂപ്പര്‍സ്റ്റാര്‍ ഉടുതുണിയില്ലാതെ പ്രത്യക്ഷപ്പെടുന്ന മിനിറ്റുകള്‍ ദൈര്‍ഘ്യള്ള രംഗങ്ങള്‍ യന്തിരനിലുണ്ടത്രേ. ഈ ചിത്രത്തിന്‍റെ ക്യാമറാമാനായ രത്നവേലുവാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്.

രത്നവേലുവും ഷങ്കറും വളരെ കുറച്ച് സാങ്കേതിക പ്രവര്‍ത്തകരും മാത്രം ചേര്‍ന്ന് ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ അതീവ രഹസ്യമായി ഈ രംഗങ്ങള്‍ ചിത്രീകരിച്ചതായാണ് വിവരം. സിനിമയുടെ ക്ലൈമാക്സിനോടനുബന്ധിച്ചുള്ള സുപ്രധാനമായ ചില രംഗങ്ങളിലാണ് രജനീകാന്ത് നഗ്നനായി അഭിനയിക്കുന്നത്.

ആളവന്താന്‍ എന്ന ചിത്രത്തില്‍ കമലഹാസനും ഏയ്, 1977 എന്നീ സിനിമകളില്‍ ശരത്കുമാറും, കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും ജയില്‍ എന്ന ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷും നഗ്നരായി അഭിനയിച്ചിരുന്നു. ടെര്‍മിനേറ്റര്‍ എന്ന ചിത്രത്തിലാണ് അര്‍നോള്‍ഡ് ഷ്വാസനൈഗര്‍ തുണിയുടുക്കാതെ അഭിനയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :