കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കാണ്ഡഹാറിന്‍റെ കഥ അടിച്ചുമാറ്റി? (Radha Mohan denies ‘rumours’)
കാര്യം നിസ്സാരം
Bookmark and Share Feedback Print
 
PRO
മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ എന്ന സിനിമ അതിന്‍റെ താരബാഹുല്യം കൊണ്ടാണ് അടുത്തകാലത്ത് മാധ്യമശ്രദ്ധയാകര്‍ഷിച്ചത്. അമിതാഭ് ബച്ചന്‍, സൂര്യ, മോഹന്‍ലാല്‍ എന്നീ താരസൂര്യന്‍‌മാര്‍ ഒന്നിക്കുന്ന സിനിമ എന്നതാണ് കാണ്ഡഹാറിന്‍റെ പ്രത്യേകത. കാണ്ഡഹാര്‍ വിമാനം റാഞ്ചലാണ് ചിത്രത്തിന്‍റെ പ്രമേയം.

മേജര്‍ രവി ഇപ്പോള്‍ കുറച്ചു ടെന്‍ഷനിലാണെന്നതാണ് പുതിയ വാര്‍ത്ത. കാണ്ഡഹാറിന്‍റെ അതേ പ്രമേയത്തില്‍ മറ്റൊരു സിനിമ അണിയറയിലൊരുങ്ങുന്നതാണത്രേ മേജറെ വിഷമിപ്പിക്കുന്നത്. തമിഴ് സംവിധായകന്‍ രാധാമോഹന്‍ സംവിധാനം ചെയ്യുന്ന ‘പയണം’ എന്ന തെലുങ്ക് - തമിഴ് ചിത്രമാണ് കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നത്.

നാഗാര്‍ജ്ജുന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയും വിമാനം തട്ടിയെടുക്കലും യാത്രക്കാരെ മോചിപ്പിക്കലുമൊക്കെയാണത്രേ. മേജര്‍ രവിയുടെ കാണ്ഡഹാറില്‍ മോഹന്‍ലാല്‍ മേജര്‍ മഹാദേവനെ അവതരിപ്പിക്കുമ്പോള്‍ രാധാമോഹന്‍ പയണത്തില്‍ നാഗാര്‍ജ്ജുനയെ ഒരു പൊലീസ് ഉദ്യോഗസ്ഥനാക്കിയിരിക്കുകയാണ്. പ്രകാശ് രാജാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന അഭിനേതാവ്.

‘കാണ്ഡഹാര്‍’ സിനിമയുടെ അതേ കഥയാണോ ‘പയണം’ പറയുന്നതെന്നതാണ് ആശങ്കയുണര്‍ത്തിയിരിക്കുന്നത്. എന്നാല്‍ തന്‍റെ ചിത്രത്തിന് കാണ്ഡഹാര്‍ സംഭവവുമായി വലിയ ബന്ധമില്ലെന്നാണ് രാധാമോഹന്‍റെ അഭിപ്രായം. ഒരു ദുരന്തത്തിന്‍റെ മാനുഷികവശങ്ങളിലൂടെ സഞ്ചരിക്കുന്ന ത്രില്ലറാണ് പയണമെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു. പയണത്തിന്‍റെ നിര്‍മ്മാതവ് പ്രകാശ് രാജാണ്.

മൊഴി, അഭിയും നാനും തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് രാധാമോഹന്‍. അദ്ദേഹം ‘കാണ്ഡഹാര്‍’ അടിച്ചുമാറ്റുമെന്ന് ആരും കരുതുന്നില്ല. പിന്നെ എന്തെങ്കിലും സാമ്യമുണ്ടായാല്‍ അതു തികച്ചും യാദൃശ്ചികം എന്നല്ലാതെ എന്ത് പറയാന്‍?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രാധാമോഹന്, പയണം, നാഗാര്ജ്ജുന്, കാണ്ഡഹാര്, ഹൈജാക്ക്, മോഹന്ലാല്