കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » മമ്മൂട്ടിക്കും ലാലിനും രഞ്ജനെ വേണ്ട! (Ranjan is here!)
കാര്യം നിസ്സാരം
Bookmark and Share Feedback Print
 
PRO
രഞ്ജന്‍ പ്രമോദ് എന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല, സിനിമക്കാര്‍ക്ക് ഓര്‍മ്മയില്ലെങ്കിലും. അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ, രണ്ടാം ഭാവം, മീശമാധവന്‍, നരന്‍ തുടങ്ങിയ സിനിമകള്‍ എഴുതിയ രഞ്ജനെ മറക്കുന്നതെങ്ങനെ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും ഒരു നല്ല ചിത്രമായി ഏവരും അതിനെ അംഗീകരിക്കുന്നുണ്ട്.

എന്നാല്‍ ഫോട്ടോഗ്രാഫറിന്‍റെ പരാജയത്തോടെ രഞ്ജന്‍ പ്രമോദ് സിനിമയില്‍ നിന്ന് അപ്രത്യക്ഷനായി. ഇടയ്ക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് ഓരോ പ്രൊജക്ടുകള്‍ രഞ്ജന്‍ സംവിധാനം ചെയ്യുന്നതായി കേട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല. താന്‍ വെറുതെയിരിക്കുകയായിരുന്നില്ലെന്നും രണ്ടു പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്തെങ്കിലും അവ എന്തൊക്കെയോ കാരണങ്ങളാല്‍ നടക്കാതെ പോയെന്നും രഞ്ജന്‍ ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

“ഞാന്‍ ഒരു സ്ക്രിപ്ട് പൂര്‍ത്തിയാക്കി മോഹന്‍ലാലിനെ വായിച്ചു കേള്‍പ്പിച്ചതാണ്. മമ്മൂട്ടിയെ വച്ച് ഒരു സിനിമയ്ക്കായും മൂവ് ചെയ്തിരുന്നു. എന്നാല്‍ സിനിമയ്ക്കാവശ്യമായ ബിസിനസ് പ്രൊപ്പോസിഷനുകള്‍ക്ക് ആവശ്യമുള്ള ആളാണെങ്കില്‍ മാത്രമേ നമ്മളെ ഉള്‍പ്പെടുത്താന്‍ കഴിയൂ. അങ്ങനെ ബിസിനസ് പ്രൊപ്പോസിഷനുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത രീതിയിലാണോ ഞാന്‍ ഉള്ളതെന്ന് അറിയില്ല. പക്ഷേ, ഈ രണ്ടു സിനിമകളും നടന്നില്ല” - രഞ്ജന്‍ വ്യക്തമാക്കുന്നു.

“കുറച്ചുമാസം മുമ്പാണ് ഞാനും ജോണ്‍ പോളും ചേര്‍ന്ന് മോഹന്‍ലാലിന് വേണ്ടി തിരക്കഥ പൂര്‍ത്തിയാക്കിയത്. ഏതാണ്ട് ആ‍റു മാസത്തോളം ഊണും ഉറക്കവും ഉപേക്ഷിച്ച്, തലപുകച്ച് ഇരിക്കേണ്ടി വന്നിട്ടുണ്ട്. വര്‍ണചിത്രയ്ക്കാണോ ആ സ്ക്രിപ്ട് എഴുതിയതെന്ന് എനിക്ക് അറിയാത്ത കാര്യമാണ്. എന്തായാലും തിരക്കഥ വായിച്ചു നോക്കി വളരെ ആവേശപൂര്‍വ്വം മോഹന്‍ലാല്‍ അംഗീകരിച്ചു. എന്നാല്‍ ചിത്രം നടന്നില്ല” - രഞ്ജന്‍ പ്രമോദ് പറയുന്നു.

“തിരക്കഥയെഴുത്തിനെ ആധാരമെഴുത്തുപോലെ കാണുന്ന സിനിമക്കാരുണ്ട്. പറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അവരവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എഴുതാന്‍ ആവശ്യപ്പെടും. എനിക്ക് അതിന് കഴിയില്ല” -രഞ്ജന്‍ അഭിമുഖത്തില്‍ തന്‍റെ നിലപാട്‌ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രഞ്ജന് പ്രമോദ്, മമ്മൂട്ടി, മോഹന്ലാല്, ദിലീപ്, ജയറാം, മുകേഷ്