മനോജിനെ ഞാന്‍ മായ്ച്ചു കളഞ്ഞു: ഉര്‍വശി

WEBDUNIA|
PRO
തന്‍റെ ജീവിതത്തില്‍ നിന്ന് മനോജ് കെ ജയനെ മായ്ച്ചു കളഞ്ഞതായി പ്രശസ്ത നടി ഉര്‍വശി. ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറയുന്നത്. തന്‍റെ ജീവിതത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞ ആളെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല - ഉര്‍വശി പറയുന്നു.

ഞാന്‍ അതു മറന്നേ പോകുന്നു. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അവഗണിക്കുകയാണ്. വിവാഹമോചനം നേടി എന്നതുകൊണ്ട് എപ്പോഴും കരഞ്ഞുകൊണ്ടിരിക്കണമെന്നില്ല. വിവാഹമോചനം നേടിയ ശേഷം തുടക്കത്തിലൊക്കെ ഞാന്‍ വല്ലാതെ മാനസികമായി വേദനിച്ചു. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നതു പോലെ തോന്നി. കാലം എല്ലാ മുറിവുകളും ഉണക്കും. ഇപ്പോള്‍ ഞാന്‍ അതൊക്കെ നേരിടാന്‍ പഠിച്ചു - ഉര്‍വശി പറയുന്നു.
PRO


സിനിമയുള്ളതുകൊണ്ടാണ് ഞാന്‍ പിടിച്ചു നില്‍ക്കുന്നത്. അലെങ്കില്‍ ഇപ്പോള്‍ ഞാന്‍ ഭ്രാന്താശുപത്രിയിലായേനെ. അത്രയധികം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. തകര്‍ച്ചയില്‍ നിന്ന് രക്ഷപെടാന്‍ ഉര്‍വശി മദ്യപിക്കുന്നു എന്ന ആരോപണത്തെക്കുറിച്ചാണെങ്കില്‍, അതൊക്കെ എന്‍റെ വ്യക്തിപരമായ കാര്യമാണ്. അതൊന്നും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടം പിന്നിടുകയാണ് ഞാന്‍. എന്നെക്കുറിച്ച് അതുമിതുമൊക്കെ പറഞ്ഞ് രസിക്കുന്നവര്‍ രസിക്കട്ടെ. അതൊന്നും എന്നെ ബാധിക്കില്ല - ഉര്‍വശി വ്യക്തമാക്കുന്നു.

എന്‍റെ പേഴ്സണല്‍ കാര്യങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ മാത്രം ഏറ്റെടുക്കുന്നു. ആരുടെയും സപ്പോര്‍ട്ട് ഞാന്‍ ആവശ്യപ്പെടുന്നില്ല. എത്രയോ നല്ല പുരുഷന്‍‌മാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്‍റെ ജീവിതത്തില്‍ ഒരു വിവാഹമോചനം നടന്നു എന്നുകരുതി ആള്‍ക്കാരെല്ലാം പിശകാണെന്ന് ഞാന്‍ കരുതുന്നില്ല - ഉര്‍വശി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :