“ഡ്രൈവറെ നിര്‍മ്മാതാവാക്കിയെന്ന് പറയരുതായിരുന്നു”

WEBDUNIA|
PRO
താന്‍ ഡ്രൈവറെ നിര്‍മ്മാതാവാക്കിയെന്ന് സുകുമാര്‍ അഴീക്കോട് പറയരുതായിരുന്നു എന്ന് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. അങ്ങനെ പറയുന്നത് മോശമാണെന്നും എല്ലാ ജോലിക്കും അതിന്‍റേതായ മാന്യതയുണ്ടെന്ന് അഴീക്കോട് മനസിലാക്കണമെന്നും ലാല്‍ പറഞ്ഞു.

ഡ്രൈവറെയാണ് മോഹന്‍ലാല്‍ ബിനാമിയാക്കി നിര്‍മ്മാതാവാക്കിയിരിക്കുന്നതെന്ന് ആന്‍റണി പെരുമ്പാവൂരിനെ ഉദ്ദേശിച്ച് അഴീക്കോട് ഇന്നലെ പ്രസ്താവന നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഡ്രൈവര്‍ ജോലി മോശമാണെന്ന പ്രസ്താവന അഴീക്കോടിന് ചേര്‍ന്നതല്ല. കൂടെയുള്ള എല്ലാവരെയും സ്നേഹിക്കുന്ന ആളാണ് ഞാന്‍ - മോഹന്‍ലാല്‍ വ്യക്തമാക്കി.

ഞാന്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ച ആളാണ്. സിനിമയ്ക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഞാനും മമ്മൂട്ടിയും സിനിമയില്‍ അഭിനയിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു പ്രേക്ഷകരാണ്, അഴീക്കോടല്ല. 40 പുസ്‌തകങ്ങള്‍ എഴുതി എന്നതുകൊണ്ട് കാര്യമില്ല, പെരുമാറ്റത്തിലൂടെയാണ് ഒരാളുടെ മാന്യത വ്യക്തമാകുന്നത് - മോഹന്‍ലാല്‍ പറഞ്ഞു.

അഴീക്കോടിനെ ഞാന്‍ ‘അയാള്‍’ എന്ന്‌ വിളിച്ചത്‌ തെറ്റാണെന്ന്‌ പറയുന്നു, അതില്‍ ഒരു തെറ്റും എനിക്ക് തോന്നുന്നില്ല. ഞാന്‍ മേക്കപ്പിട്ടാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് അടുത്ത ആരോപണം. ഇക്കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്, അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ല. സാധാരണ ഇത്തരം വിവാദങ്ങളില്‍ താന്‍ ഇടപെടാത്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :