കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » നയന്‍‌താരയ്ക്ക് പകരം അസിന്‍ (Nayans out, Asin in!)
കാര്യം നിസ്സാരം
Bookmark and Share Feedback Print
 
PRO
അസിന്‍ എന്നും നയന്‍‌താരയ്ക്ക് ഒരു തലവേദനയായിരുന്നു. തമിഴകത്ത് താരറാണിയായി നയന്‍സ് വിലസുമ്പോള്‍ തന്നെ നയന്‍‌താരയെക്കാള്‍ ഉയര്‍ന്ന സ്ഥാനം അസിന് ലഭിച്ചു. ‘ഗജിനി’ എന്ന തമിഴ് ചിത്രത്തില്‍ അസിന്‍ മിന്നിത്തിളങ്ങിയപ്പോള്‍ നായകന്‍റെ നിഴലാകാനായിരുന്നു നയന്‍സിന്‍റെ യോഗം. അസിന്‍ ബോളിവുഡിലേക്ക് ചേക്കേറിയപ്പോഴാണ് നയന്‍‌താരയ്ക്ക് ശ്വാസം നേരെ വീണതെന്ന് പറയാം.

ഇപ്പോഴിതാ നയന്‍‌താരയ്ക്ക് വെല്ലുവിളിയുയര്‍ത്തി അസിന്‍ വീണ്ടും. നയന്‍സ് മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ നയന്‍സില്‍ നിന്നും അസിന്‍ തട്ടിയെടുത്തിരിക്കുകയാണ്. ബോഡിഗാര്‍ഡ് എന്ന മലയാളം ചിത്രത്തില്‍ നയന്‍‌താര അവതരിപ്പിച്ച ‘അമ്മു’ എന്ന കഥാപാത്രത്തെ തമിഴിലും നയന്‍‌സ് തന്നെ അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
PRO


എന്നാല്‍ വിജയ് നായകനാകുന്ന ബോഡിഗാര്‍ഡ് തമിഴ് പതിപ്പില്‍ ‘അമ്മു’വായി സംവിധായകന്‍ സിദ്ദിഖ് നിശ്ചയിച്ചിരിക്കുന്നത് അസിനെയാണ്. ഇളയദളപതിക്കൊപ്പം തകര്‍ത്തഭിനയിക്കാനുള്ള അവസരമാണ് അസിന്‍ മൂലം നയന്‍സിന് നഷ്ടമായിരിക്കുന്നത്.

ബോഡിഗാര്‍ഡിന്‍റെ ഹിന്ദി പതിപ്പും ഉടന്‍ ചിത്രീകരണം ആരംഭിക്കും. പ്രഭുദേവ സംവിധാനം ചെയ്യുന്ന ആ ചിത്രത്തില്‍ സാക്ഷാല്‍ സല്‍‌മാന്‍ ഖാനാണ് നായകന്‍. നയന്‍‌താര ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ അവസരവും അസിന്‍ തട്ടിയെടുക്കുമോ എന്ന ആശങ്കയിലാണ് നയന്‍‌താര ഇപ്പോള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നയന്താര, അസിന്, മമ്മൂട്ടി, മോഹന്ലാല്, വിജയ്, അജിത്