കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » നവംബറിന്‍റെ നേട്ടമാകാന്‍ ആറു ചിത്രങ്ങള്‍ (Six releases in a week)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
മലയാള സിനിമയുടെ ചാകരക്കാലമാകുമോ നവംബര്‍. സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാ സീസണായ ഓണക്കാലത്തു പോലും രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ നവംബറിലെ അവസാന വെള്ളിയാഴ്ച ആറു മലയാള ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

പഴശ്ശിരാജ നിറഞ്ഞ സദസ്സില്‍ പടയോട്ടം തുടരുമ്പോഴാണ് മറ്റൊരു മമ്മൂട്ടി ചിത്രമായ ‘പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ’ വെള്ളിയാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒരുമിക്കുന്ന ഈ ചിത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

PRO
എം ടി തിരക്കഥയെഴുതിയ രണ്ട് ചിത്രങ്ങള്‍ ഒരേസമയം പ്രദര്‍ശിപ്പിക്കുക എന്ന അപൂര്‍വതയ്ക്കും നവംബര്‍ അവസരമൊരുക്കുകയാണ്. എം ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ പഴശ്ശിരാ മുന്നേറുമ്പോള്‍ തന്നെയാണ് ലാല്‍ ജോസ് ഒരുക്കിയ നീലത്താമരയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും കൊണ്ട് നീലത്താമര റിലീസിന് മുന്‍പേ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷമാണ്.

വിജി തമ്പി സംവിധാനംചെയ്യുന്ന ക്യാമ്പസ്‌-ഹൊറര്‍ചിത്രമായ കെമിസ്ട്രിയാണ് ഈ ആഴ്ച തിയറ്ററിലെത്തുന്ന മറ്റൊരു ചിത്രം. കലാഭവന്‍ മണിയെ നായകനായി പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രമായ ബ്ലാക്ക്‌ സ്റ്റാലിയണ്‍‍, ജയറാമും ഗിന്നസ്‌ പക്രുവും അച്ഛനും മകനുമാകുന്ന മൈ ബിഗ്‌ ഫാദര്‍, രമേഷ് പിഷാരടിയെ നായകനാക്കി താഹ സംവിധാനംചെയ്യുന്ന കപ്പല്‍ മുതലാളി എന്നിവയാണ് ബക്രീദിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന മറ്റുചിത്രങ്ങള്‍.

അധികം അവധി ദിനങ്ങളില്ലാത്ത ഈ സീസണില്‍ ആറു ചിത്രങ്ങള്‍ ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് മലയാള സിനിമയുടെ ആസൂത്രണമില്ലായ്മയിലേക്ക് ഒരിക്കല്‍ കൂടി വിരല്‍ ചൂണ്ടുന്നുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ആറു ചിത്രങ്ങള്‍ ഒറ്റ ആഴ്ച റിലീസ് ചെയ്യുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നവംബര്, ആറു ചിത്രങ്ങള്, ജയറാം, മമ്മൂട്ടി, നീലത്താമര, പാലേരിമാണിക്യം