കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ദ്രോണ വിജയിപ്പിക്കാന്‍ മമ്മൂട്ടിക്കാകുമോ? (‘Drona’ for a third- time luck)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് എ കെ സാജനും ഇപ്പോള്‍ ഒരു ടെന്‍ഷനിലാണ്. നിര്‍മ്മാതാവ് അരോമ മണിക്കാണ് അതിലേറെ ടെന്‍ഷന്‍. ‘ദ്രോണ 2010’ ഹിറ്റാക്കാന്‍ മമ്മൂട്ടിക്ക് കഴിയുമോ? ഇതാണ് അവരുടെ ആശങ്ക. കാരണം മറ്റൊന്നുമല്ല. ചിത്രത്തിന്‍റെ പേര് വിനയാകുമോ എന്നാണ് ഇവര്‍ ഭയക്കുന്നത്.

‘ദ്രോണ’ എന്ന പേരില്‍ മുമ്പ് രണ്ടു ഭാഷകളില്‍ സിനിമ ഇറങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ കനത്ത പരാജയമാണ് ബോക്സോഫീസില്‍ നേരിടേണ്ടി വന്നത്. അതൊന്നും ഓര്‍ക്കാതെ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ‘ദ്രോണ’ എന്ന പേര് പ്രഖ്യാപിക്കുകയും ചെയ്തു. ഇതൊരു രാശിയില്ലാത്ത പേരാണെന്ന് ഇപ്പോഴാണ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പലരും അഭിപ്രായപ്പെടുന്നത്. പേരുമാറ്റുന്നതിനെക്കുറിച്ച് ഇനി ആലോചിക്കാന്‍ പറ്റുകയുമില്ല.

കഴിഞ്ഞ വര്‍ഷമാണ് ‘ദ്രോണ’ എന്ന പേരില്‍ ഒരു ഹിന്ദിച്ചിത്രം റിലീസായത്. അഭിഷേക് ബച്ചനും പ്രിയങ്ക ചോപ്രയും അഭിനയിച്ചിട്ടും ബോക്സോഫീസില്‍ ചിത്രം തവിടുപൊടി. ഈ വര്‍ഷം ‘ദ്രോണ’ എന്ന പേരില്‍ ഒരു തെലുങ്ക് ചിത്രവും പ്രദര്‍ശനത്തിനെത്തി. പ്രിയാമണിയുടെ ബിക്കിനി വേഷവും അമിതമായ ഗ്ലാമര്‍ രംഗങ്ങളുമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. പക്ഷേ വമ്പന്‍ പരാജയം ഏറ്റുവാങ്ങാനായിരുന്നു ആ സിനിമയ്ക്കും വിധി.

ഷാജി കൈലാസ് - എ കെ സാജന്‍ - മമ്മൂട്ടി ടീമിന്‍റെ ദ്രോണ ഒരു ഹൊറര്‍ മൂഡിലുള്ള ആക്ഷന്‍ ചിത്രമാണ്. പ്രമേയം കരുത്തുള്ളതാണെങ്കിലും പേര് ചതിക്കുമോ എന്നതാണ് അണിയറ പ്രവര്‍ത്തകരുടെ പേടി. മമ്മൂട്ടി അവതരിപ്പിക്കുന്ന മാധവന്‍ പട്ടാഴി ഒരു മാന്ത്രികനാണ്. ഈ മാന്ത്രികനെ ബോക്സോഫീസില്‍ രക്ഷിക്കാന്‍ യാഥാര്‍ത്ഥ മന്ത്രവാദികളുടെ സഹായം തേടേണ്ടിവരുമോ എന്നാണ് സിനിമാലോകത്ത് ചോദ്യമുയരുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദ്രോണ 2010, രവി ദ്രോണര്, മമ്മൂട്ടി, ഷാജി കൈലാസ്, എ കെ സാജന്