കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ആഗതന്‍: പ്രശ്നങ്ങള്‍ ‘ആഗത’മായി (Aagathan: Issues begin!)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
പരാജയങ്ങള്‍ മൂലം സ്വയം സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ കമല്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘ആഗതന്‍’. ദിലീപും ചാര്‍മ്മിയും സത്യരാജും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന ഈ സിനിമയുടെ സെറ്റില്‍ നിന്ന് ഇപ്പോള്‍ അത്ര നല്ല കാര്യങ്ങളല്ല ഉയര്‍ന്നു കേള്‍ക്കുന്നത്. സെറ്റിലെ ഒരു തമ്മിലടി ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. താരങ്ങള്‍ തമ്മിലല്ല പ്രശ്നം, ചിത്രത്തിന്‍റെ സംവിധായകന്‍ കമലും തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറും തമ്മിലാണ്.

‘ആഗതന്‍’ സിനിമയുടെ കഥയുടെ അവകാശത്തെച്ചൊല്ലിയാണ് ഇരുവരും തര്‍ക്കം. ആഗതന്‍ തന്‍റെ കഥയാണെന്ന് കലവൂരും, അതല്ല തന്‍റേതാണെന്ന് കമലും വാദിക്കുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം അവസാനിക്കും മുമ്പേ സംവിധായകനും തിരക്കഥാകൃത്തും തമ്മില്‍ ആശയപരമായി രണ്ടു ദിക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒട്ടേറെ വഴിത്തിരിവുകളുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് ആഗതന്‍. റിട്ടയേര്‍ഡ് ആര്‍മി ജനറല്‍ ഹരീന്ദ്രനാഥ് വര്‍മ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സത്യരാജ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യയായി സറീന വഹാബും മകളായി ചാര്‍മിയും അഭിനയിക്കുന്നു. ചാര്‍മ്മിയെ പ്രണയിക്കുന്ന ഗൌതം എന്ന ചെറുപ്പക്കാരനായാണ് ദിലീപ് എത്തുന്നത്. ഗൌതവും ഹരീന്ദ്രനാഥ് വര്‍മയും തമ്മിലുള്ള ‘മൈന്‍ഡ് ഗെയിം’ ആണ് ചിത്രത്തെ ഉദ്വേഗത്തിന്‍റെ നിമിഷങ്ങളിലൂടെ മുന്നോട്ടു നയിക്കുന്നത്.

ഈ കഥ കമലിനോടു പറഞ്ഞത് താനാണെന്നും തിരക്കഥയ്ക്കു വേണ്ടി മാത്രമേ ചര്‍ച്ചയുണ്ടായിട്ടുള്ളൂ എന്നുമാണത്രേ കലവൂര്‍ രവികുമാര്‍ പറയുന്നത്. എന്നാല്‍ തന്‍റെ കഥയാണിതെന്നും കലവൂര്‍ രവികുമാര്‍ തിരക്കഥ മാത്രമാണ് രചിക്കുന്നതെന്നും കമലിനും വാദമുണ്ട്. ഇപ്പോള്‍ അണിയറയില്‍ മാത്രമുള്ള ഈ തര്‍ക്കം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യതയും മല്ലുവുഡ് പാപ്പരാസികള്‍ തള്ളിക്കളയുന്നില്ല.

നമ്മള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഗോള്‍ തുടങ്ങിയ കമല്‍ച്ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കലവൂര്‍ രവികുമാര്‍.

വാല്‍ക്കഷണം: കഥ പോയെങ്കില്‍ പോകട്ടെ. മിണ്ടാതിരിക്കുന്നതാ ഭേദം. ‘ചക്രം’ സിനിമയുടെ കാര്യം അറിയാമല്ലോ. സംവിധായകനും തിരക്കഥാകൃത്തും കൂടി ചെറിയൊരു തര്‍ക്കം. ഫലമോ? പടം നിന്നു. ആര്‍ക്കു നഷ്ടം? നിര്‍മ്മാതാവിനല്ലാതെ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ആഗതന്, കമല്, ലോഹിതദാസ്, കലവൂര് രവികുമാര്, മമ്മൂട്ടി, ദിലീപ്