ലക്ഷ്മി റായ് ആകെ ദേഷ്യത്തിലാണ്. ഈ പാപ്പരാസികള്‍ എന്തൊക്കെയാണ് പടച്ചുവിടുന്നത്? എന്തായാലും മൂന്നു തവണ സത്യം ചെയ്യാം - ഇവര്‍ പറയുന്നതുപോലെയൊന്നും സംഭവിച്ചിട്ടില്ല. വാസ്തവവിരുദ്ധം, അടിസ്ഥാന രഹിതം...ലക്ഷ്മി വാക്കുകള്‍ക്കായി ബുദ്ധിമുട്ടുന്നുണ്ട്.
തന്‍റെ കായിക പരിശീലകനായ പ്രസാദുമായി ലക്ഷ്മി റായ് പ്രണയത്തിലാണെന്നാണ് അടുത്തകാലത്തായി ചില മാധ്യമങ്ങള്‍ വഴി വാര്‍ത്ത പ്രചരിച്ചത്. പ്രസാദുമൊത്ത് ലക്ഷ്മി പുറത്തുപോകുന്നു, കറങ്ങി നടക്കുന്നു, പ്രണയപൂര്‍വം അടുത്തിടപഴകുന്നു എന്നൊക്കെയായിരുന്നു പ്രചാരണം. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ ലക്ഷ്മി തള്ളിക്കളയുന്നു.
“”പ്രസാദ് എന്‍റെ പേഴ്സണല്‍ ട്രെയ്‌നറാണ്. ഞങ്ങള്‍ തമ്മില്‍ തികച്ചും പ്രൊഫഷണല്‍ ബന്ധം മാത്രമാണുള്ളത്. പ്രസാദിന്‍റെ കല്യാണനിശ്ചയം അടുത്തിരിക്കുകയാണ്. ഇത്തരം തെറ്റായ ആരോപണങ്ങള്‍ അയാളുടെ കരിയറിനെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കും.” - ലക്ഷ്മി റായ് പറയുന്നു.
പ്രസാദിനൊപ്പം പുറത്തു കറങ്ങാന്‍ പോകുന്നതിനെപ്പറ്റിയും ലക്ഷ്മിക്ക് വിശദീകരണമുണ്ട്. “ഞാന്‍ താമസിക്കുന്ന ഹോട്ടലുകളില്‍ തൊട്ടടുത്ത മുറിയിലാണ് പ്രസാദും താമസിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പല പ്രൊജക്ടുകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഞാന്‍ യാത്ര ചെയ്യുമ്പോള്‍ പ്രസാദിനെയും ഒപ്പം കൂട്ടാറുണ്ട്. അതെന്‍റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. ദിവസവും രണ്ടു മണിക്കൂറോളം എനിക്ക് വ്യായാമം ചെയ്യേണ്ടിവരും. രാവിലെ ഷൂട്ടിംഗിന് പോകുന്നതിന് മുമ്പാണ് വ്യായാമത്തിന് സമയം കിട്ടുക. പ്രസാദ് ഒപ്പമില്ലെങ്കില്‍ അത് നടക്കില്ല. അതുകൊണ്ടാണ് എവിടെപ്പോയാലും ഞാന്‍ പ്രസാദിനെ ഒപ്പം കൊണ്ടുപോകുന്നത്” - ലക്ഷ്മി റായ് വ്യക്തമാക്കുന്നു.