ബോളിവുഡിലെ മിക്ക ഗ്ലാമര്‍ നടികളും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് ലോകനിലവാരത്തിലുള്ള ഏതെങ്കിലും ഒരു ഹോട്ടലിലെ നൃത്ത പരിപാടിയിലൂടെയാവും. ഇതു കൊണ്ട് താരങ്ങള്‍ക്ക് രണ്ട് പ്രയോജനമാണ്. പരിപാടിയിലൂടെ പ്രശസ്തിക്കും തിളക്കം കൂടുകയും ചെയ്യും മണിക്കൂറുകള്‍ കൊണ്ട് കോടികള്‍ സമ്പാദിക്കുകയുമാവാം.
ഈ പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ മറ്റു പല താരങ്ങളെപ്പോലെ കത്രീന കൈഫും നൃത്തമാടും. ജെജെ മാരിയറ്റ് ഹോട്ടലിലാണ് കത്രീനയുടെ നൃത്തപരിപാടി നടക്കുക. ലോകോത്തര നിലവാരമുള്ള ഹോട്ടലില്‍ ബോളിവുഡ് ടൌണിലെ പ്രശസ്ത എത്തണമെങ്കില്‍ അതിനായി കുറെയധികം ചെലവഴിക്കേണ്ടിവരുമെന്നത് സ്വാഭാവികം. എന്നാല്‍, കത്രീന ഇത്തവണ 2 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ആരായാലും മൂക്കത്ത് വിരല്‍ വച്ചുപോവും!
കഴിഞ്ഞ വര്‍ഷം മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് നഗരത്തില്‍ പുതുവര്‍ഷത്തിന് അത്രയധികം ആഘോഷമില്ലായിരുന്നു. അന്ന് പല ആഘോഷ പരിപാടികളും റദ്ദാക്കിയ കൂട്ടത്തില്‍ കത്രീനയുടെ നൃത്തപരിപാടിയും റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപയ്ക്കായിരുന്നു കത്രീനയുമായുള്ള കരാര്‍. ബോളിവുഡില്‍ താരറാണി പട്ടത്തിനായി മത്സരിക്കുന്നവരില്‍ പ്രധാനിയായ കത്രീന ഇത്രയും വലിയ തുക പ്രതിഫലം ചോദിച്ചതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
മല്ലിക ഷെരാവത്, ബിപാഷ ബസു തുടങ്ങിയ സെക്സ് ബോംബുകളും നൃത്തപരിപാടികളുമായി രംഗത്ത് ഉണ്ട് എങ്കിലും അവര്‍ക്ക് ഇത്രയും കൂടിയ പ്രതിഫലം സ്വപ്നം കാണാനാവില്ല എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. കത്രീന ‘സംതിങ്ങ് സ്പെഷ്യല്‍’ ആണെന്ന ബോളിവുഡ് സംസാരത്തിന് ഇതോടെ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് പ്രതിഫലത്തുകയില്‍ ഒരു കോടി രൂപ വര്‍ദ്ധിപ്പിക്കണമെങ്കില്‍ അതു ശരിതന്നെയാവണം!