വേശ്യാവൃത്തി നടത്തിയതിന് അറസ്റ്റിലാവുകയും കുറച്ചുകാലം ജയിലില്‍ കിടന്ന് പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത ‘ബോയ്സ്’ സിനിമാ ഫെയിം ഭുവനേശ്വരിയിപ്പോള്‍ ഭക്തി മാര്‍ഗത്തില്‍. ചെന്നൈയിലെ എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുകയാണ് ഭുവനേശ്വരിയുടെ ഏക പ്രതിദിന പരിപാടി. ജയിലില്‍ നിന്ന് വന്ന സമയത്ത് പര്‍ദ്ദയണിഞ്ഞാണ് കക്ഷി പുറത്തിറങ്ങിയിരുന്നത് എങ്കിലും ഇപ്പോള്‍ പര്‍ദ്ദ ഉപേക്ഷിച്ച് സാരിയിലും ചുരിദാറിലുമാണ് ക്ഷേത്രദര്‍ശനം.
ഭുവനേശ്വരിയെ രണ്ടാം തവണയാണ് വേശ്യാവൃത്തിക്ക് പിടിക്കുന്നത്. കക്ഷിയാണെന്ന് പരിചയപ്പെടുത്തി വീട്ടില്‍ വന്നയാള്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞയുടന്‍ “ഈശ്വരന്‍ എന്നെ എന്തിന് ഇങ്ങനെ ചതിക്കുന്നു” എന്നാണ് അലമുറയിട്ടുകൊണ്ട് ഭുവനേശ്വരി ചോദിച്ചത്. പല താരങ്ങളും നിര്‍ബാധം വേശ്യാവൃത്തി നടത്തുമ്പോള്‍ താന്‍ മാത്രം രണ്ടുതവണ പിടിക്കപ്പെട്ടത് ഈശ്വരകടാക്ഷം ഇല്ലാത്തതുകൊണ്ടാണെന്ന് ഭുവനേശ്വരി വിശ്വസിച്ചുപോന്നു.
ഭുവനേശ്വരിയെ നായികയാക്കി സിനിമ ചെയ്യാനായി മൂന്ന് നിര്‍മാതാക്കളാണ് ഭുവനേശ്വരിയുടെ വീട്ടുവാതില്‍ക്കല്‍ കാവലിരിക്കുന്നത്. മൂന്നും ഗ്ലാമര്‍ പടങ്ങളാണെത്രെ. ഭുവനേശ്വരിയുടെ ‘കുപ്രസിദ്ധി’യില്‍ സിനിമ വിജയിക്കും എന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ കുറച്ചുകാലം ക്ഷമിക്കാനാണ് ഇവരോട് ഭുവനേശ്വരി ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷേത്രദര്‍ശനങ്ങളില്‍ നിന്നും വഴിപാടുകളില്‍ നിന്നും വേണ്ടത്ര ഈശ്വരപ്രീതി ലഭിച്ചുകഴിഞ്ഞ് മാത്രം സിനിമയിലേക്ക് ഇറങ്ങിയാല്‍ മതിയെന്നാണ് ഭുവനേശ്വരിയുടെ തീരുമാനം.
ജയിലില്‍ ആയിരിക്കുമ്പോള്‍ തമിഴ് സിനിമാ രംഗത്ത് വന്‍ വിവാദത്തിന് ഭുവനേശ്വരി തിരി കൊളുത്തിയിരുന്നു. ഭുവനേശ്വരി പൊലീസിന് നല്‍കിയ നക്ഷത്രവേശ്യാ ലിസ്റ്റ് എന്ന പേരില്‍ തമിഴ് മാധ്യമങ്ങള്‍ മലയാളി നടിമാര്‍ അടക്കമുള്ള മുന്‍നിര താരങ്ങളുടെ പേരും പടവും പ്രസിദ്ധീകരിക്കുകയുണ്ടായി. തുടര്‍ന്ന് കുറച്ചുനാളുകള്‍ക്ക് കോടമ്പാക്കം ആളിക്കത്തുകയുമുണ്ടായി.
താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ആത്മകഥയെഴുതി പ്രസിദ്ധീകരിക്കുമെന്നും അപ്പോള്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും വെളിപ്പെടുമെന്നും ഭുവനേശ്വരി പറഞ്ഞിരുന്നു. എന്നാല്‍ ആത്മകഥയെഴുതുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല എന്നാണ് ഭുവനേശ്വരിയുടെ നിലപാട്. നക്ഷത്രവേശ്യാ ലിസ്റ്റിനെ പറ്റി ചോദിക്കുമ്പോള്‍ അതെപ്പറ്റി പ്രതികരിക്കാന്‍ താനിപ്പോള്‍ ഒരുക്കമല്ല എന്നാണ് ഭുവനേശ്വരി ഇപ്പോള്‍ പറയുന്നത്.