ബോളിവുഡിനെയും സല്‍മാന്‍ ഖാനെയും ഞെട്ടിച്ചുകൊണ്ട് ഒരു വാര്‍ത്ത. ഹിറ്റ് നായിക കത്രീന കൈഫ് വിവാഹിതയായിരിക്കുന്നു. ബി ജെ പി എംഎല്‍എ രമേഷ് മെന്‍ഡോലയാണ് വരന്‍. എങ്ങനെയുണ്ട്? വായനക്കാരും ഞെട്ടിയില്ലേ? വെറും ഗോസിപ്പല്ല, വിവാഹ സര്‍ട്ടിഫിക്കേറ്റ് പോലും തെളിവായുണ്ട്.
അതെ, ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ നല്‍കിയ ഒരു വിവാഹ സര്‍ട്ടിഫിക്കേറ്റ് പ്രകാരം കത്രീന കൈഫും രമേഷ് മെന്‍ഡോലയും തമ്മിലുള്ള വിവാഹം 2008 ഡിസംബര്‍ രണ്ടിന് നടന്നിരിക്കുന്നു. ആ വര്‍ഷം ഡിസംബര്‍ 11ന് തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന അന്വേഷണത്തിന് മറുപടിയുമായി ഒടുവില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തന്നെ രംഗത്തെത്തി.
“കത്രീനയുടെ വിവാഹം കഴിഞ്ഞു എന്ന് അവകാശപ്പെട്ട് പ്രത്യക്ഷപ്പെട്ട വിവാഹ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണ്. അത് മുനിസിപ്പല്‍ കോര്‍പറേഷന്‍ നല്‍കിയിട്ടുള്ളതല്ല. ആരോ ഒരാള്‍ കബളിപ്പിക്കാനായി കെട്ടിച്ചമച്ചതാണത്” - ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ വിവാഹ രജിസ്ട്രാര്‍ ഡോ. നട്‌വര്‍ സര്‍ദ അറിയിച്ചു.
“ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ വിവാഹ സര്‍ട്ടിഫിക്കേറ്റ് ആരോ കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്ത ശേഷം വ്യാജമായി സൃഷ്ടിച്ചതാണ് കത്രീനയുടേതാണെന്ന മട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കേറ്റ്.” - സര്‍ദ വ്യക്തമാക്കുന്നു.
എന്തായാലും കത്രീന വിവാഹം കഴിച്ചതായുള്ള വാര്‍ത്ത പുറത്തു വന്നപ്പോള്‍ സല്‍മാന്‍ ഖാന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനാണ് മാധ്യമങ്ങളെല്ലാം ശ്രമിച്ചത്. സല്‍മാന്‍റെ പ്രതികരണം അറിവായിട്ടില്ല. സല്‍മാനെയും ഇന്ത്യന്‍ സിനിമാലോകത്തെയും ഞെട്ടിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ ആ കമ്പ്യൂട്ടര്‍ വിരുതന് കഴിഞ്ഞിരിക്കുന്നു.
വാല്‍ക്കഷണം: വ്യാജ ബോംബു ഭീഷണി പോലെ വ്യാജ വിവാഹ ഭീഷണി!