വാരണം ആയിരത്തിലെ പാവം പെണ്‍കുട്ടിയായി കിം ശര്‍മ്മയെ കണ്ടപ്പോള്‍, അവരുടെ മുന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ അമ്പരന്നിരിക്കണം. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പര്യായമായ കിം തീരെ മേനിപ്രദര്‍ശനമില്ലാതെ അഭിനയം കൊണ്ടു മനസുകള്‍ കീഴടക്കുകയായിരുന്നു. പഴയതൊക്കെ മറന്നേക്കൂ, ഇനി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേ അഭിനയിക്കൂ എന്നൊക്കെ തട്ടിവിടുകയും ചെയ്തു താരം
ഇപ്പോഴിതാ 'അസല്‍' എന്ന സിനിമയില്‍ സൂപ്പര്‍ ഗ്ലാമറിലാണത്രേ കിം പ്രത്യക്ഷപ്പെടുന്നത്. 'സിനം' എന്ന തമിഴ് ചിത്രത്തില്‍ സത്യരാജിനൊപ്പവും കിം ആടിത്തകര്‍ക്കുകയാണത്രേ. അതൊക്കെ പോകട്ടെ, പറഞ്ഞു വന്നത് അതേക്കുറിച്ചല്ല. സ്ക്രീനില്‍ ഹോട്ട് ആയ കിം ശര്‍മ്മ ജീവിതത്തിലും ഹോട്ട് ആണെന്നുള്ളതിന് തെളിവായി കഴിഞ്ഞ ദിവസം ഒരു സംഭവം നടന്നു.
പുനെയിലെ ഒരു മാര്‍ക്കറ്റില്‍ എത്തിയ കിം ശര്‍മ്മയോട് രണ്ടുപേര്‍ മോശമയി പെരുമാറി. സിനിമയില്‍ കാണുന്ന ഹോട്ട് ഗേള്‍ മാര്‍ക്കറ്റിലെത്തിയതൈറ്റ് സന്തോഷം പ്രകടിപ്പിച്ചതാണ് അവര്‍. തൊടാനും തോണ്ടാനുമൊക്കെ തുനിഞ്ഞതോടെ കിം യഥാര്‍ത്ഥത്തില്‍ ഹോട്ടായി. കാലിലെ ചെരിപ്പൂരി വില്ലന്‍മാരെ ശരിക്ക് പെരുമാറി. പാവങ്ങള്‍ അടി കൊണ്ട് പുളഞ്ഞുപോയതായാണ് റിപ്പോര്‍ട്ട്.
സംഭവം കണ്ട് ജനം തടിച്ചുകൂടി. ഉപദ്രവിക്കാന്‍ വന്ന വില്ലന്‍മാര്‍ ഒടുവില്‍ കിം ശര്‍മ്മയോട് മാപ്പുപറഞ്ഞ് തടിയൂരുകയായിരുന്നു. എങ്ങനെയുണ്ട്? കിം ശരിക്കും ഹോട്ടല്ലേ?
വാല്‍ക്കഷണം: ഈ സംഭവം അറിഞ്ഞതു മുതല്‍ കിം ശര്‍മ്മ അഭിനയികുന്ന ലൊക്കേഷനില്‍ താരസുന്ദരിയോട് അല്‍പ്പം ബഹുമാനം കൂടിയിട്ടുണ്ടത്രേ. മറ്റ് നായികമാരും ഇതറിഞ്ഞ് ജീവിതത്തിലും അല്‍പ്പം ഹോട്ട് ആകാന്‍ തീരുമനിച്ചിരിക്കുകയാണെന്നാണ് വിവരം.