കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » സന്തോഷ് ശിവന് രാധയുടെ മകള്‍ നായിക! (Santhosh Sivan turns hero)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
ലോകപ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ആദ്യമായി നായകനാകുന്ന സിനിമയ്ക്ക് ‘മകരമഞ്ഞ്’ എന്ന് പേരിട്ടു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചിത്രകാരനായ രാജാ രവിവര്‍മയുടെ ജീവിതകഥയാണ് പറയുന്നത്. രാജാ രവിവര്‍മയായാണ് സന്തോഷ് ശിവന്‍ അഭിനയിക്കുന്നത്. സന്തോഷിന്‍റെ നായികയായി തെന്നിന്ത്യയിലെ മുന്‍‌നിര നായികയായിരുന്ന രാധയുടെ മകള്‍ കാര്‍ത്തിക അഭിനയിക്കും.

സന്തോഷ് ശിവന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് മകരമഞ്ഞ്. അശോക, ദി ടെററിസ്റ്റ്, ബിയോണ്ട് ദി റെയ്‌ന്‍സ്, മല്ലി, ഹലോ, നവരസ, തഹാന്‍, പ്രാരംഭ, അനന്തഭദ്രം തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യയിലെ മികച്ച സംവിധായകരുടെ നിരയിലാണ് സന്തോഷിന്‍റെ സ്ഥാനം.

പെരുന്തച്ചന്‍, കാലാപാനി, യോദ്ധ, ദളപതി, റോജ, ഇരുവര്‍, ദില്‍‌സേ, ബ്രൈഡ് ആന്‍റ്‌ പ്രെജുഡിസ്, മീനാക്ഷി: ദി ടെയ്‌ല്‍ ഓഫ് ത്രീ സിറ്റീസ് തുടങ്ങിയ വിഖ്യത സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് സന്തോഷ് ശിവനാണ്.

മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍, കുലം തുടങ്ങിയവയ്ക്ക് ശേഷം ചരിത്രപശ്ചാത്തലത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മകരമഞ്ഞ്. തെലുങ്കില്‍ നിന്നാണ് രാധയുടെ മകള്‍ കാര്‍ത്തിക മലയാളത്തിലേക്ക് എത്തുന്നത്. നാഗാര്‍ജ്ജുനയുടെ മകന്‍ നാഗചൈതന്യ നായകനായ ‘ജോഷ്’ എന്ന തെലുങ്ക് സിനിമയിലാണ് കാര്‍ത്തിക ആദ്യമായി അഭിനയിച്ചത്. മുംബൈയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കാര്‍ത്തികയ്ക്ക് രണ്ട് തെലുങ്ക് ചിത്രങ്ങള്‍ കൂടി കരാറായിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സന്തോഷ് ശിവന്, രാധ, കാര്ത്തിക, ലെനിന് രാജേന്ദ്രന്, രവിവര്മ, മല്ലി