കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » നയന്‍സ് - പ്രഭുദേവ കല്യാണം ഡിസംബറില്‍? (Nayanthara - Prabhudeva marriage in December?)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
Nayanthara
PRO
PRO
ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന പത്രസമ്മേളനത്തില്‍ വച്ച് ‘എന്റെ എല്ലാമെല്ലാമാണ് പ്രഭുദേവ’ എന്ന് നയന്‍‌താര തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ‘നയന്‍സ് - പ്രഭുദേവാ പ്രണയവിവാദം’ വീണ്ടും കൊഴുക്കുന്നു. ഡിസംബര്‍ മാസത്തില്‍ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് കോടമ്പാക്കം വൃത്തങ്ങള്‍ പറയുന്നത്. പുതിയ സിനിമകളുടെ പ്രൊമോ പരിപാടികള്‍ക്കും പത്രസമ്മേളനങ്ങള്‍ക്കുമൊക്കെ ഇരുവരും കൈകോര്‍ത്ത് പിടിച്ച് പോകുന്നത് മറ്റൊന്നുമല്ല സൂചിപ്പിക്കുന്നത് എന്നും കോടമ്പാക്കം അടക്കം പറയുന്നു.

ഇതിനിടെ, പ്രഭുദേവയുടെ ‘അസല്‍’ ഭാര്യയായ റം‌ലത്തിനോട് നയന്‍‌താര ഫോണില്‍ സംസാരിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. ‘എന്തുകൊണ്ട് നമുക്ക് ഒരുമിച്ച് ഒരുവീട്ടില്‍ പ്രഭുദേവയുടെ ഭാര്യമാരായി കഴിഞ്ഞുകൂടാ’ എന്നാണെത്രെ റം‌ലത്തിനോട് നയന്‍‌താര ചോദിച്ചത്. പ്രഭുദേവയുടെയും നയന്‍‌താരയുടെയും മാതാപിതാക്കള്‍ ഇവരുടെ പ്രണയവിവാഹത്തിന് പച്ചക്കൊടി വീശിക്കഴിഞ്ഞു എന്ന് അറിയാവുന്ന റം‌ലത്ത് മറുപടിയൊന്നും നയന്‍‌താരയോട് പറഞ്ഞില്ലെന്നാണ് അറിയുന്നത്.

“എനിക്ക് ദൈവം തുണയുണ്ട്. ആരുമായും എനിക്ക് ശത്രുതയില്ല” എന്നാണ് നയന്‍‌താരയുടെ പുതിയ പഞ്ച് ഡയലോഗ്. മാധ്യമപ്രവര്‍ത്തകര്‍ പ്രഭുദേവയുമായുള്ള പ്രണയത്തെ പറ്റി ചോദിച്ചാല്‍ മറുപടി നല്‍‌കാതെ ഒഴിയുമായിരുന്ന നയന്‍‌താരയിപ്പോള്‍ പ്രണയം മറച്ചുവയ്ക്കാനൊന്നും ഒരുമ്പെടുന്നില്ല. “എന്റെ എല്ലാമെല്ലാമാണ് പ്രഭുദേവ” എന്നാണ് ഹൈദരാബാദില്‍ വച്ച് നയന്‍‌താര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതറിഞ്ഞതോടെ റം‌ലത്ത് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നാട്ടുകാര്‍ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി ഒളിച്ചുതാമസിക്കേണ്ട കാര്യമില്ല എന്ന തീരുമാനത്തിലാണ് നയന്‍‌താരയും പ്രഭുദേവയും. റം‌ലത്തിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി നയന്‍‌താരയുമായുള്ള വിവാഹത്തിന് സമ്മതിപ്പിക്കാനാണ് പ്രഭുദേവയ്ക്ക് ആഗ്രഹം. എന്നാല്‍ റം‌ലത്ത് വഴങ്ങുന്നില്ലെങ്കില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കാനായിരിക്കും പ്രഭുദേവ തീരുമാനിക്കുക.

എന്തായാലും ‘കല്യാണം വേണ്ടെന്നും ആണുങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും’ മലയാളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍‌കിയ നയന്‍‌താരയുടെ ഇപ്പോഴത്തെ ‘കല്യാണമോഹം’ കൌതുകത്തോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്. ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന് പണ്ടാരോ പറഞ്ഞത് എത്രശരി!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നയന്താര, നയന്താര, പ്രഭുദേവ, താരവിവാഹം, പ്രണയം, റംലത്ത്