കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ക്രിസ്ത്യന്‍ ബ്രദേഴ്സ് പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് (Cristian Brothers: Issues may solve today)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അവസാനിക്കുന്നു. ബുധനാഴ്ച നടന്ന പൂജാ ചടങ്ങില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പങ്കെടുത്തു. മോഹന്‍ലാല്‍ തന്നെ നിര്‍മ്മാതാക്കളുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. പ്രശ്നം ഉടന്‍ തന്നെ ഒത്തുതീര്‍പ്പാകും എന്നറിയുന്നു.

സിനിമയുടെ നിര്‍മ്മാണച്ചെലവ് മൂന്നരക്കോടിയില്‍ കൂടരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് വിനയായത്. മോഹന്‍ലാല്‍, അര്‍ജുന്‍, സുരേഷ്ഗോപി, ദിലീപ്, കാവ്യാമാധവന്‍ എന്നിവര്‍ അഭിനയിക്കുന്ന സിനിമയുടെ ബജറ്റ് മൂന്നരക്കോടിയില്‍ ഒതുക്കാനാവില്ലെന്ന നിലപാടാണ് ജോഷി സ്വീകരിച്ചത്. അതോടെ ഈ ചിത്രത്തില്‍ നിന്ന് പിന്‍‌മാറണമെന്ന് ജോഷിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ ചിത്രവുമായി മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു ജോഷിയുടെ തീരുമാനം.

ഇതോടെ ജോഷിയെ ബഹിഷ്കരിക്കണമെന്ന ആവശ്യം പ്രൊഡ്യൂസേഴ്സ് അസോഷിയേഷനില്‍ ശക്തമായി. ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ പൂജാ ചടങ്ങ് അസോസിയേഷന്‍ ബഹിഷ്കരിക്കുകയും ചെയ്തു. എന്നാല്‍, പൂജാ ചടങ്ങുകളില്‍ സാധാരണ പങ്കെടുക്കാത്ത മോഹന്‍ലാല്‍ പൂജയ്ക്കെത്തിയതോടെ ക്രിസ്ത്യന്‍ ബ്രദേഴ്സ് മുന്നോട്ടുപോകുമെന്നുറപ്പായി. താര സംഘടനയായ ‘അമ്മ’യുടെയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെയും പൂര്‍ണ പിന്തുണ ജോഷിക്കുണ്ട്.

ഒടുവില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുകയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്‍റ്‌ തുടങ്ങിയവര്‍ ക്രിസ്ത്യന്‍ ബ്രദേഴ്സിന് വേണ്ടി സംസാരിക്കുമെന്നാണ് അറിയുന്നത്. ഇത്തരം മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളെ നിര്‍മ്മാണച്ചെലവ് കൂട്ടരുതെന്ന കടുംപിടിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെടും. അല്ലെങ്കില്‍, ഒരു ട്വന്‍റി20യോ പഴശ്ശിരാജയോ ഇനിയൊരിക്കലും മലയാള സിനിമയില്‍ ഉണ്ടാകില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ബോധ്യപ്പെടുത്തും.

ചര്‍ച്ചകള്‍ പലഭാഗത്തും പല രൂപത്തിലും നടക്കുന്നതായാണ് സൂചനകള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ വിഷയം ഒത്തുതീര്‍പ്പാകുമെന്നറിയുന്നു. നവംബര്‍ ഏഴിനാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഉദയകൃഷ്ണ - സിബി കെ തോമസ് ടീമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ് രചിക്കുന്നത്. മെഡിമിക്സ് അനൂപും വര്‍ണചിത്ര സുബൈറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ പൃഥ്വിരാജ് അഭിനയിക്കാന്‍ വിസമ്മതിച്ചത് നേരത്തേ വിവാദമായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ക്രിസ്ത്യന് ബ്രദേഴ്സ്, ജോഷി, രവി ദ്രോണര്, മോഹന്ലാല്, മമ്മൂട്ടി, സുരേഷ്ഗോപി