കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » നീലിന്‍റെ നഗ്നതയ്ക്ക് സെന്‍സര്‍ കത്രിക (Censor blurs Nude Neil)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFM
ഒടുവില്‍ മധുര്‍ ഭണ്ഡാര്‍ക്കറിന്‍റെ ബോളിവുഡ് സിനിമ ‘ജയില്‍’ സെന്‍സര്‍ ചെയ്തു. യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഏതൊക്കെ ഭാഗങ്ങള്‍ സെന്‍സര്‍ കത്തിക്ക് ഇരയായി എന്ന് ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാവുക സ്വാഭാവികം. അവര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു - നായകനായ നീല്‍ നിതിന്‍ മുഖേഷിന്‍റെ നഗ്നതാ പ്രദര്‍ശനം സെന്‍സര്‍ ബോര്‍ഡ് മുറിച്ചുമാറ്റി!

ഏഴ് കട്ടുകളാണ് ഈ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയിരിക്കുന്നത്. അതില്‍ നീലിന്‍റെ ഹോട്ട് രംഗങ്ങളും ഉള്‍പ്പെടുന്നു. ബോര്‍ഡ് മെമ്പറന്‍‌മാരുമായി സംവിധായകന്‍ മധുര്‍ ഏറെ വാഗ്വാദങ്ങള്‍ നടത്തിയെങ്കിലും നീലിന്‍റെ നഗ്നതാ പ്രദര്‍ശനം സിനിമയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ സമ്മതിച്ചില്ല. ഒടുവില്‍ മധുറിന് കീഴടങ്ങേണ്ടി വന്നു, സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കേറ്റും ലഭിച്ചു.

‘ജയില്‍’ സിനിമയുടെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് തങ്ങളുടെ കടും‌പിടിത്തങ്ങളില്‍ ഉറച്ചുനിന്നു. നീല്‍ നിതിന്‍ മുകേഷും മുഗ്ധാ ഗോഡ്സെയും തമ്മിലുള്ള കിടപ്പറ രംഗം, സ്വവര്‍ഗ രതിയുടെ ഒരു സീന്‍, ലൈംഗികച്ചുവയുള്ള ഒരു തമാശരംഗം, നീലിന്‍റെ നഗ്നതാപ്രദര്‍ശനം തുടങ്ങിയവയാണ് കട്ടു ചെയ്തത്. അശ്ലീല ഡയലോഗുകളും ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ‘എ’ സര്‍ട്ടിഫിക്കേറ്റില്‍ തന്‍റെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയില്ല എന്ന നിര്‍ബന്ധമുണ്ടായിരുന്നതു കൊണ്ട് മധുറിന് ഈ കട്ടുകളെല്ലാം അംഗീകരിക്കേണ്ടി വന്നു.

“ഒടുവില്‍ ജയിലിന് ഞാന്‍ യു/എ സര്‍ട്ടിഫിക്കേറ്റ് സ്വീകരിച്ചു. കാരണം, എല്ലാവരും ഈ സിനിമ കാണണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. നമ്മുടെ രാജ്യത്തെ നിയമസംവിധാനത്തെക്കുറിച്ചുള്ള ഈ സിനിമ ഒരു ‘ഐ ഓപ്പണര്‍’ ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്” - മധുര്‍ ഭണ്ഡാര്‍ക്കര്‍ വ്യക്തമാക്കുന്നു.

ഏറെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയെങ്കിലും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ജയില്‍ ‘ക്ഷ’ പിടിച്ചിരിക്കുകയാണ്. ‘ഏറെ ഗവേഷണങ്ങള്‍ നടത്തി ചിത്രീകരിച്ച, ചിന്തോദ്ദീപകമായ സിനിമ’യെന്നാണ് അവരുടെയും അഭിപ്രായം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നീല് നിതിന് മുഖേഷ്, മധുര് ഭണ്ഡാര്ക്കര്, രവി ദ്രോണര്, ജയില്, മുഗ്ധ ഗോഡ്സെ, ഫാഷന്