നീതു ചന്ദ്രയെ ഓര്‍മ്മയില്ലേ? 13 ബി എന്ന ഹിന്ദി ചിത്രത്തില്‍ മാധവന്‍റെ ജോഡിയായി അഭിനയിച്ച നീതു തന്നെ. അതുമല്ലെങ്കില്‍ ‘ലെസ്ബിയന്‍’ മോഡലിംഗ് വിവാദത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ നീതു. എന്തായാലും കക്ഷി ഹോട്ടാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, ഇനിമുതല്‍ കുറച്ചു കൂടുതലായി ഹോട്ടാകാന്‍ തന്നെയാണ് നീതുവിന്‍റെ തീരുമാനം.
വിശാല്‍ നായകനാകുന്ന ‘തീരാത വിളയാട്ടു പിള്ളൈ’ എന്ന ചിത്രത്തില്‍ നീതു ചന്ദ്രയാണ് നായിക. സംവിധായകന്‍ നവാഗതനായ തിരു. നായികയായി നീതുവിനെ കിട്ടിയപ്പോള്‍ മുതല്‍ ആ ഭംഗിയുള്ള ശരീരം ഏതൊക്കെ വിധത്തില്‍ ക്യാമറയില്‍ പകര്‍ത്താമെന്നാണ് തിരുവിന്‍റെ ചിന്ത. എന്തായാലും ഒരു ഗാനരംഗത്തില്‍ നീതുവിനെ തിരു ‘മാക്സിമം എക്സ്പോസ്ഡ്’ ആക്കി. എങ്ങനെയാണെന്നല്ലേ?
നീതു ബാത് ടബ്ബില്‍ നഗ്നയായി കിടക്കുകയാണ്. വെള്ളത്തിന് പകരം ടബ്ബ് നിറയെ ചുവന്ന മുളക്. സംശയിക്കേണ്ട, മുളകുകൊണ്ട് ഒരഭിഷേകം തന്നെ. അത്യാവശ്യം മറയ്ക്കേണ്ട ഭാഗങ്ങള്‍ മുളകാല്‍ മറച്ച് ഒരു വെറൈറ്റി കാഴ്ച! നീതുവിന്‍റെ ആരാധകരുടെ സിരകളില്‍ ലഹരി നിറയ്ക്കാന്‍ മറ്റെന്തു വേണം?
IFM
“തീരാത വിളയാട്ടു പിള്ളൈ തൊല്‍ സെറാ...” എന്ന ഗാനരംഗത്താണ് തിരു ഈ അതിക്രമം കാണിച്ചത്. ആദ്യം ബാത്ത് ടബ്ബില്‍ കൃത്രിമ മുളക് വിതറാമെന്നായിരുന്നു സംവിധായകന്‍റെ തീരുമാനം. പിന്നീട് അതു വേണ്ടെന്നു വച്ചു. യഥാര്‍ത്ഥ ചുവന്ന മുളകു തന്നെ നിറച്ചു. സംഗതി കേട്ടപ്പോള്‍ ആദ്യം ഒന്നമ്പരന്നെങ്കിലും, സീനിന്‍റെ ‘റിച്ച്‌നെസ്’ ഓര്‍ത്തപ്പോള്‍ താരം സഹകരിച്ചു.
നീതുവിന്‍റെ ‘മുളകു സ്നാനം’ തിരു ഗംഭീരമായി ക്യാമറയില്‍ പകര്‍ത്തി. മണിക്കൂറുകള്‍ നീണ്ട ഷൂട്ടിംഗ് അവസാനിച്ചു എന്നു കണ്ടപ്പോള്‍, നീതു ഒരോട്ടമായിരുന്നു. എരിച്ചിലും പുകച്ചിലും മാറാന്‍ വേറൊരു ബാത്ത് ടബ്ബില്‍ തണുത്ത വെള്ളത്തില്‍ രണ്ടുമണിക്കൂറിലധികം കിടക്കേണ്ടി വന്നു നീതുവിന്. എന്തായാലും ഹോട്ട് ഗേളിന് സന്തോഷമായി. അല്‍പ്പം എരിച്ചില്‍ സഹിച്ചെങ്കില്‍ എന്താ, ഒരു റിയല്‍ ഹോട്ട് ഗാനരംഗം സ്വന്തം ക്രെഡിറ്റിലായില്ലേ? ആരാധകരേ...ആഘോഷിക്കൂ...