കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ശില്‍പ്പയുടെ കല്യാണം നാളെ.......നീളെ ! (Shilpa can't fix her wedding date yet)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
ബോളിവുഡ് നായിക ശില്‍പ്പ ഷെട്ടിയുടെ വിവാഹ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നതും മാഞ്ഞു പോകുന്നതും ഏതാണ്ടൊരുപോലെയാണ്. ഈ ബിഗ്ബ്രദര്‍ ഫെയിം നായികയുടെ വിവാഹം അനന്തമായി നീളുകയാണ്.

ഈ ഡിസംബറില്‍ കല്യാണം നടക്കുമെന്നായിരുന്നു ശില്‍പ്പ ഏറ്റവും അവസാ‍നം കണക്കുകൂട്ടിയത്. എന്നാല്‍, എല്ലാത്തിനും ചില സമയമൊക്കെ ഉണ്ടല്ലോ. ഇത്തവണയും കല്യാണം നടന്നില്ല. ഇവിടെ വില്ലനായി അവതരിച്ചത് ‘ദ മാന്‍’ എന്ന തീരാത്ത സിനിമയാണ്.

സണ്ണി ഡിയോളിന്റെ ‘ദ മാന്‍’ ശില്‍പ്പയുടെ വിവാഹം മാത്രമല്ല സിനിമയിലെ അവസരങ്ങളും മുടക്കി തുടങ്ങിയിട്ട് കാലം കുറെയായി. പലതവണ ഷൂട്ട് മാറ്റിവച്ച ഈ ചിത്രം ഈ വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് സണ്ണി ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്. അതോടെ, ശില്‍പ്പയുടെ ഈ വര്‍ഷത്തെ വിവാഹ തീരുമാനവും അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കേണ്ട ഗതികേടിലാണ്.

PRO
ഇംഗ്ലണ്ടില്‍ താമസിക്കുന്ന രാജ് കുന്ദ്രയുമായുള്ള വിവാഹ തീയതി ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്ന് പലതവണ തീരുമാനിച്ചു കഴിഞ്ഞു! എന്നാല്‍, സമയം അല്ലെങ്കില്‍ വേദി ഇവരുടെ മുന്നില്‍ പ്രശ്നമാവുകയും തീയതി വീണ്ടും മാറ്റുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

സമയം ലഭിക്കാത്തതുകാരണമാണ് വിവാഹം നീളുന്നതെന്ന് ശില്‍പ്പയും പറയുന്നു. എന്തായാലും ജൂഹുവിലെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഉടനടി ശില്‍പ്പയുടെ വിവാഹം ഉണ്ടാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശില്പ്പ ഷെട്ടി, ബോളിവുഡ്, വിവാഹം, സിനിമ