അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ബോളിവുഡിലെ ഹിച്ച്‌കോക്ക് എന്നറിയപ്പെടുന്ന രാം ഗോപാല്‍ വര്‍മ്മയ്ക്ക് ഒരു രഹസ്യപുത്രി ഉണ്ടത്രേ. അവിവാഹിതനായ രാമുവിന് ഒരു രഹസ്യബന്ധത്തില്‍ മകളുണ്ടെന്നാണ് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹൈദരാബാദിലാണത്രേ ഇപ്പോള്‍ ഈ കുട്ടി ഉള്ളത്. 20കാരിയായ ഈ പെണ്‍കുട്ടി മെഡിസിന്‍ കോഴ്സിന് പഠിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ രാം ഗോപാല് വര്‍മ തയ്യാറായിട്ടില്ല.
‘രക്തചരിത്ര’യുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രാമു ഇപ്പോള്‍ ഹൈദരാബാദിലുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബവും ഹൈദരാബാദിലാണ്. രാമു കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ചത്രേ. അവിഹിതബന്ധത്തില്‍ രാമുവിന് ഒരു മകളുണ്ടെന്ന വാര്‍ത്തയോട് രാമുവിന്‍റെ കുടുംബവും പ്രതികരിച്ചിട്ടില്ല.
47കാരനായ രാം ഗോപാല് വര്‍മ വിവാഹബന്ധത്തില്‍ വിശ്വാസമില്ലാത്തയാളാണ്. സിനിമാരംഗത്ത് ഒട്ടേറെ നടികളുമായി ചേര്‍ത്ത് രാമുവിന്‍റെ പേര് ഗോസിപ്പുകോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍ വിവാഹത്തോട് തനിക്ക് യോജിക്കാനാവില്ലെന്നും ഒറ്റയ്ക്ക് കഴിയുന്നതിലാണ് താല്‍പര്യമെന്നും രാമു വെളിപ്പെടുത്തിയിരുന്നു. എന്തായാലും ആര്‍ ജി വിക്ക് ഒരു മകളുണ്ടെന്ന വാര്‍ത്ത ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്.