‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ വായനക്കാര്‍ മറന്നിട്ടില്ലല്ലോ. ആ ചിത്രത്തിലെ നായകനും വില്ലനും പിന്നീട് മലയാള സിനിമയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ, കാലം ചെന്നപ്പോള്‍ നായകന്‍റെ പ്രതാപകാലം അസ്തമിച്ചു. വില്ലനാകട്ടെ, സൂര്യപ്രഭ ചൊരിഞ്ഞുകൊണ്ട് ഇന്നും മലയാള സിനിമയില്‍ വാഴുന്നു!
ശങ്കറിനെയും മോഹന്‍ലാലിനെപ്പറ്റിയുമാണ് പറഞ്ഞു വന്നത്. അഭിനയലോകത്തുനിന്ന് ഏറെക്കുറെ പൂര്‍ണമായും അകന്നുനില്‍ക്കുകയാണ് ശങ്കര്‍. ശങ്കറിനെ തിരിച്ചുകൊണ്ടുവരാന്‍ ഇടയ്ക്ക് മോഹന്‍ലാല്‍ തന്നെയാണ് ശ്രമങ്ങള്‍ നടത്തിയത്. അഭിമന്യു, കിഴക്കുണരും പക്ഷി എന്നീ ലാല്‍ച്ചിത്രങ്ങളില്‍ ശങ്കര്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചു. എന്തൊരു വിരോധാഭാസം!
PRO
എന്തായാലും ശങ്കറിനെ അഭിനയലോകത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ മോഹന്‍ലാല്‍ വീണ്ടും ശ്രമിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഇവിടം സ്വര്‍ഗമാണ്’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കൂട്ടുകാരനായ സുധീര്‍ എന്ന കഥാപാത്രത്തെയാണ് ശങ്കര്‍ അവതരിപ്പിക്കുന്നത്.
റോഷന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ തന്നെ കാസനോവയിലും ശങ്കര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരേതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് നായകനിരയില്‍ നിന്ന് ഔട്ടായിപ്പോയ പഴയ സഹപ്രവര്‍ത്തകനെ ഇരുകയ്യും നീട്ടി സഹായിക്കുകയാണ് മോഹന്‍ലാല്‍. രക്ഷപെടുക എന്നത് ശങ്കറിന്‍റെ ചുമതല. ഭാഗ്യം ശങ്കറിന് തുണയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.