കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » പൃഥ്വിയും മമ്മൂട്ടിയുടെ വഴിയേ ! (Prathvi on Mammootty's way)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
Kerala cafe
PRD
ഓരോ സിനിമകളിലും വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിക്കുന്നതില്‍ സുപ്പര്‍ താരം മമ്മൂട്ടിയെ കവച്ചുവെക്കാന്‍ മലായാളത്തില്‍ ആരുമില്ല. ഹെയര്‍ സ്റ്റൈലിലും വേഷത്തിലും സംഭാഷണത്തിലുമെല്ലാം ലേറ്റസ്റ്റ് ട്രെന്‍ഡ് തന്നെയാണ് മമ്മൂട്ടി എപ്പോഴും പരിക്ഷിക്കാറ്. അടുത്തിടെ ഇറങ്ങിയ ലൌഡ് സ്പീക്കറിലെ മമ്മൂട്ടിയുടെ സംഭാഷണം പോലെ തന്നെ ഹിറ്റായിരുന്നു അദ്ദേഹത്തിന്‍റെ ചുരുണ്ട് സ്പ്രിംഗ് പോലെയുള്ള മുടിയും.

ചിത്രീകരണം നടക്കുന്ന ചട്ടമ്പിനാടിലാകട്ടെ മമ്മൂക്ക മീശപോലും ഇല്ലാത്ത ഗുണ്ടാത്തലവനെയാണ് അവതരിപ്പിക്കുന്നത്. ഗെറ്റപ്പ് മാറ്റുന്നതില്‍ മമ്മൂട്ടിക്ക് അല്‍പ്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയിരുന്നത് സീദ്ദീഖായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്ത വിഗ്ഗുകളും മീശകളും പരീക്ഷിച്ച് സിദ്ദീഖും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഗെറ്റപ് മാറ്റുന്നതില്‍ മമ്മൂട്ടിയ്ക്ക് പുതിയ ഒരു എതിരാളിയെ കിട്ടിയിരിക്കുന്നു. യുവ സൂപ്പര്‍താരം പൃഥ്വിരാജാണ് മമ്മൂട്ടിയുടെ വഴിയേ നീങ്ങുന്നത്. പുതിയ മുഖത്തില്‍ ക്ലീന്‍ ഷേവ് ചെയ്ത പൃഥ്വിയുടെ മുഖം കണ്ട പ്രേക്ഷകര്‍ റോബിന്‍‌ഹുഡില്‍ മസില്‍‌പ്പെരുപ്പിച്ച് കുറ്റിത്താടിയുമായി ബാങ്ക് കൊള്ളയടിക്കാനിറങ്ങുന്ന പരുക്കന്‍ മുഖമാണ് കണ്ടത്.

ഇനി ഇറങ്ങാനിരിക്കുന്ന കേരള കഫേയിലെ ഐലന്‍ഡ് എക്സ്പ്രസില്‍ നീണ്ടു ചുരുള്‍ മുടിയും തലയിലൊരു കെട്ടും കുറ്റിത്താടിയുമായെത്തുന്ന പൃഥ്വിയെയാണ് പ്രേക്ഷകര്‍ കാണുക. ഷാജികൈലാസിന്‍റെ രഘുപതി രാഘവ രാജാറാമില്‍ മൂന്നു വേഷത്തിലെത്തുന്ന പൃഥ്വിയുടെ മൂന്ന് ഗെറ്റപ്പുകളും ഇപ്പോഴേ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. മമ്മൂട്ടിക്കൊപ്പം പൃഥ്വി എത്തുന്ന പോക്കിരിരാജയിലെ ഇരുവരുടെയും ഗെറ്റപ്പ് എങ്ങിനെയായിരിക്കുമെന്നാണ് ഇപ്പോള്‍ ആരാധകരുടെ ആകാംക്ഷ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പൃഥ്വിരാജ്, മമ്മൂട്ടി, ഗെറ്റപ്പ്