കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കരുണാനിധിയെ കണ്ട് നന്ദി അറിയിച്ച ഷക്കീല! (Shakila, Mumtaz, Nalini, Sarath meet CM)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
Shakkeela
PRO
FILE
തങ്ങളെ നക്ഷത്രവേശ്യകളുടെ ലിസ്റ്റില്‍ പെടുത്തി അപമാനിച്ച ദിനമലര്‍ ന്യൂസ് എഡിറ്റര്‍ ലെനിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ നന്ദി അറിയിക്കാന്‍ ഷക്കീല, മുംതാസ്, നളിനി തുടങ്ങിയ നടികള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയെ സന്ദര്‍ശിച്ചു. നടികര്‍ സംഘം (തമിഴ് താര സംഘടന) പ്രസിഡന്റ് ശരത്‌കുമാറിനോട് ഒപ്പമാണ് നടിമാര്‍ കരുണാനിധിയെ കാണാന്‍ എത്തിയത്. അപമാനത്തിന്റെ കുഴിയില്‍ വീഴാതെ തങ്ങളെ രക്ഷിച്ചതിന് എല്ലാ നടിമാരും കരുണാനിധിക്ക് നന്ദി പറഞ്ഞു.

ചെന്നൈയിലെ ശാസ്ത്രിനഗറില്‍ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് വ്യഭിചാരത്തൊഴില്‍ ചെയ്തിരുന്ന ഭുവനേശ്വരിയും കൂട്ടാളികളും അറസ്റ്റിലായതോടെ വ്യഭിചാരത്തൊഴില്‍ നടത്തുന്ന പല നടിമാരെ പറ്റിയും മാധ്യമങ്ങള്‍ എഴുതാന്‍ തുടങ്ങി. ഭുവനേശ്വരി പൊലീസിന് നല്‍‌കിയ നക്ഷത്രവേശ്യകളുടെ ലിസ്റ്റെന്ന വിശേഷണത്തോടെ ഒരു ഡസനിലെറെ നടിമാരുടെ പേരുകളും ഫോട്ടോകളും പ്രസിദ്ധീകരിച്ച് തമിഴ്നാടിനെ ഞെട്ടിച്ചുകളഞ്ഞു, പ്രമുഖ ദിനപ്പത്രമായ ദിനമലര്‍.

ഇതിനെ തുടര്‍ന്ന് താരങ്ങളെ അപമാനിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് താര സംഘടന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. പഴയൊരു സിനിമാപ്രവര്‍ത്തകനായ കരുണാനിധിയും പ്രശ്നത്തില്‍ ഇടപെട്ടതോടെ ദിനമലരിന്റെ ന്യൂസ് എഡിറ്റര്‍ ലെനിനെ ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ലെനിനെ അറസ്റ്റ് ചെയ്ത് മാധ്യമങ്ങള്‍ക്ക് മൂക്കുകയറിട്ട കരുണാനിധിയെ നന്ദിയറിയിക്കണമെന്ന് ബുധനാഴ്ച വൈകിട്ട് തന്നെ രജനീകാന്ത് താരങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ദിനമലരടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച നക്ഷത്രവേശ്യാ ലിസ്റ്റില്‍ ഉള്‍‌പ്പെട്ട താരങ്ങളും മറ്റ് സൂപ്പര്‍ താരങ്ങളും വ്യാഴാഴ്ച കരുണാനിധിയെ കാണാന്‍ എത്തുകയായിരുന്നു. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരങ്ങള്‍ കരുണാനിധിയുടെ ചുറ്റും കൂടിനിന്ന് കൈകൂപ്പിക്കൊണ്ട് നന്ദി പറഞ്ഞപ്പോള്‍ കരുണാനിധി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. യുവതാരം സൂര്യയും സത്യരാജും വിജയകുമാറും അടങ്ങുന്ന വലിയൊരു താരനിരയാണ് കരുണാനിധിയെ കാണാന്‍ എത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഷക്കീല, മുംതാസ്, രാധിക, സത്യരാജ്, കരുണാനിധി, ഭുവനേശ്വരി, മാംസവ്യാപാരം