കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ഗൌതമി പ്രശ്നം: ശ്രുതിയോട് സരിക പിണങ്ങി (Mom Sarika won't talk to Shruti)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
ശ്രുതിഹാസനോട് അമ്മ സരിക ഇപ്പോള്‍ മിണ്ടാറില്ല. ഒരു വീട്ടിലാണ് താമസമെങ്കിലും ശ്രുതിയോട്‌ അമ്മ സംസാരിച്ചിട്ട് ദിവസങ്ങളായത്രേ. അമ്മ മിണ്ടാത്തതിന് കാരണം അത്ര നിസാരമല്ല. കമലഹാസന്‍റെ പങ്കാളിയായ ഗൌതമിയോട് ശ്രുതി കാട്ടുന്ന അടുപ്പമാണ് സരികയെ വിഷമത്തിലാക്കുന്നത്.

കമലഹാസനും സരികയും പിരിയാന്‍ കാരണം കമലിന് ഗൌതമിയുമായുള്ള ബന്ധമാണ്. കമലുമായി വേര്‍‌പിരിഞ്ഞ ശേഷം അഭിനയ രംഗത്ത് സജീവമാകാനുള്ള ശ്രമത്തിലാണ് അവര്‍. എന്നാല്‍ മകള്‍ ശ്രുതിഹാസന്‍ അടുത്തിടെയായി ഗൌതമിയോട് കാണിക്കുന്ന അമിത സ്നേഹം സരിതയ്ക്ക് പിടിക്കുന്നില്ല.

"അമ്മ എന്നോട് ഇപ്പോള്‍ സംസാരിക്കാറില്ല. ഞാനും ഗൌതമി മാഡവും തമ്മിലുള്ള സൌഹൃദബന്ധം അമ്മയ്ക്ക് ഇഷ്ടമല്ല. എന്നോട് സംസാരിക്കാനുള്ള അവസരങ്ങളൊക്കെ അമ്മ ഒഴിവാക്കുകയാണ്. പക്ഷേ, ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല” ശ്രുതിഹാസന്‍ പറയുന്നു.
PRO


അമ്മ പിണങ്ങിയാലും ഗൌതമിയുമായുള്ള ബന്ധം തുടരുമെന്ന നിലപാടിലാണ് ശ്രുതി. ഇക്കാര്യത്തില്‍ കമലഹാസന്‍റെ പിന്തുണയും ശ്രുതിക്കുണ്ട്. ഇത്തരം ചെറിയ കാര്യങ്ങള്‍ക്കൊന്നും തന്‍റെ ജീവിതത്തില്‍ പ്രാധാന്യമില്ലെന്നും തന്‍റെ കരിയറിന്‍റെ ഉയര്‍ച്ചയാണ് ലക്‍ഷ്യമെന്നും ശ്രുതി വ്യക്തമാക്കുന്നു.

“എനിക്ക് ഈ ലോകം മുഴുവന്‍ അറിയപ്പെടുന്ന രീതിയില്‍ എന്‍റെ കരിയര്‍ വികസിപ്പിക്കണം. ഇക്കാര്യത്തിന്‍റെ അച്ഛന്‍റെ പൂര്‍ണ സഹകരണം എനിക്കുണ്ട്” - ശ്രുതി പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സരിക, ഗൌതമി, കമലഹാസന്, ശ്രുതി ഹാസന്, ഉന്നൈപ്പോല് ഒരുവന്, സിനിമ