രജനീകാന്ത് പുതിയ ചിത്രത്തില്‍ നായികയാകാന്‍ വിളിച്ചാലും ‘നോ’ പറയാന്‍ കെല്‍പ്പുള്ള ഒരു നടിയുണ്ട് തെലുങ്കില്‍. ഹോട്ട് ബ്യൂട്ടി ഇല്യാന. രജനി വിളിച്ചാലും വരില്ലെന്ന് വെറുതെ മേനി പറയുകയല്ല, ‘സുല്‍ത്താന്‍ ദി വാരിയര്‍’ എന്ന അനിമേഷന്‍ ചിത്രത്തില്‍ സഹകരിക്കാന്‍ രജനീകാന്ത് ഇല്യാനയെ വിളിച്ചു. മറുപടി ‘പറ്റില്ല’ എന്നായിരുന്നുവത്രേ.
രജനിക്കു മാത്രമല്ല ഈ അനുഭവം. വിജയ്, അജിത് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കുമുണ്ട്. അവരുടെയൊന്നും പുതിയ ചിത്രങ്ങളില്‍ നായികയാകാന്‍ ഇല്യാനയ്ക്ക് താല്‍പ്പര്യമില്ല. ജയം രവിയുടെ നായികയായി ‘തില്ലാലങ്കിടി’ എന്ന ചിത്രത്തിലേക്ക് സംവിധായകന്‍ ജയം രാജ ക്ഷണിച്ചപ്പോഴും ഇല്യാന നിരസിക്കുകയാണുണ്ടായത്. എന്നാലിതാ ‘ചിയാന്‍’ വിക്രം താരസുന്ദരിയെ വീഴ്ത്തിയിരിക്കുകയാണ്.
കന്തസാമിക്കു ശേഷം വിക്രം നായകനാകുന്ന ‘24’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഇല്യാനയെ വിക്രം ക്ഷണിച്ചു. ഒരു ബിഗ് ‘യെസ്’ ആണ് വിക്രമിന് ഇല്യാനയുടെ വകയായി ലഭിച്ചത്. സൂപ്പര്‍ സ്റ്റാറിനെയും തലൈയെയും ഇളയദളപതിയെയുമൊക്കെ തഴഞ്ഞ ഇല്യാന വിക്രമിന്‍റെ നായികയാകാന്‍ കണ്ണുമടച്ച് സമ്മതിക്കുകയായിരുന്നു. ഇല്യാനയുടെ ഈ നടപടിയുടെ മനഃശാസ്ത്രം മനസിലാകാതെ മിഴിച്ചിരിക്കുകയാണ് കോടമ്പാക്കം.
‘യാവരും നല’ത്തിന് ശേഷം വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘24’. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാമും സംഗീതം ഹാരിസ് ജയരാജുമാണ്.