കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » പ്രിയങ്ക ട്വീറ്റ് ചെയ്യുന്നത് വെറുതെയല്ല (priyanka chopra,twitter,shahid kapoor,)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PRO
ബോളിവുഡ് താരങ്ങളില്‍ പലരും ഇപ്പോള്‍ സാമൂഹിക സൈറ്റായ ട്വിറ്ററിന്റെ ആരാധകരാണ്. ട്വീറ്റിംഗിലൂടെ സ്വന്തം ആരാധക ബാഹുല്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ചില വ്യാപാര തന്ത്രങ്ങളും ഇവര്‍ പ്രാവര്‍ത്തികമാക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

സ്വന്തം സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനാണ് ചിന്തകള്‍ പങ്കുവയ്ക്കുന്നതിനെക്കാള്‍ താരങ്ങളില്‍ പലരും ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് പ്രിയങ്ക ചോപ്ര.

എത്ര തിരക്കുപിടിച്ച ജോലിക്കിടയിലും ദിവസവും ട്വീറ്റ് ചെയ്യണമെന്ന് പ്രിയങ്കയ്ക്ക് നിര്‍ബന്ധമാണ്. അങ്ങനെ ട്വീറ്റ് ചെയ്ത് ചെയ്ത് 21, 770 ആരാധകരെ തനിക്കായി കാത്ത് നിര്‍ത്താനും പ്രിയങ്കയ്ക്ക് കഴിഞ്ഞു.

ഇത്രയുമൊക്കെ ആയിക്കഴിഞ്ഞപ്പോള്‍ ട്വീറ്ററിലൂടെ അല്‍പ്പം മാര്‍ക്കറ്റിംഗും ആവാമെന്ന് പ്രിയങ്കയ്ക്ക് തോന്നി. ഷാഹിദുമൊത്ത് അഭിനയിച്ച കമീനെ എന്ന പുതിയ ചിത്രത്തെ കുറിച്ച് ഒരു ചോദ്യാവലി തയ്യാറാക്കി ട്വിറ്ററിലൂടെ പ്രസിദ്ധീകരിക്കുകയാണ് പ്രിയങ്ക ചെയ്തത്.

ശരിയുത്തരം അയയ്ക്കുന്നവര്‍ക്ക് തന്റെ കൈയ്യൊപ്പോടു കൂടിയ കമീനെയുടെ ഓഡിയോ സി ഡി സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ പ്രതികരണമാണ് തനിക്ക് ലഭിച്ചത് എന്ന് പ്രിയങ്ക പറയുന്നു. ഉടന്‍ തന്നെ തന്റെ ഒപ്പോടുകൂടിയ 50 സി ഡി വിജയികള്‍ക്ക് നല്‍കുമെന്നും ഈ ബോളിവുഡ് ‘നെറ്റ്‌സാവി” നടി ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നു.

എന്തായാലും, അടുത്ത വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന കമീനെയ്ക്ക് പ്രിയങ്ക ട്വിറ്ററിലൂടെ നല്ലൊരു പ്രചാരണമാണ് നടത്തിയിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കമീനെ, പ്രിയങ്ക ചോപ്ര, ട്വിറ്റര്, ഷാഹിദ് കപൂര്