കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കത്രീന, അക്ഷയിന്‍റെ പാവക്കുട്ടി! (Akshay Kumar treats Katrina Kaif like a baby doll!)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
ദിവസത്തില്‍ കൂടുതല്‍ മണിക്കൂറും ജോലി സ്ഥലത്ത് ഒരു പെണ്‍കുട്ടിയോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ഭാര്യയെക്കാള്‍ കൂടുതല്‍ ഈ പെണ്‍കുട്ടിയുടെ ശീലങ്ങളും ശീലക്കേടുകളുമായിരിക്കും അറിയുക. അത് ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. സിനിമയിലാണെങ്കിലോ? നടന്‍‌മാര്‍ക്ക് നായികമാര്‍ക്കൊപ്പം ദിവസങ്ങളോ മാസങ്ങളോ ഇടപഴകാന്‍ അവസരം ലഭിക്കുന്നു.

ഒരു നായകന് അഞ്ചിലധികം സിനിമയില്‍ ഒരേ നായികയാണെങ്കിലോ? നായകനും നായികയ്ക്കും വര്‍ഷങ്ങളോളം അടുത്തറിയാനുള്ള സാധ്യതയാണുള്ളത്. ഇത്തരം ഒരു ജോഡിയാണ് അക്ഷയ് കുമാറും കത്രീന കൈഫും. അക്ഷയിന്‍റെ മിക്ക ഹിറ്റ് ചിത്രങ്ങളിലെയും നായിക കത്രീനയാണ്. അപ്പോള്‍ ഇരുവര്‍ക്കും തമ്മില്‍ സ്നേഹവും കരുതലും ഉടലെടുക്കുന്നത് സ്വാഭാവികം.
IFMIFM

പ്രിയദര്‍ശന്‍റെ ‘ദേ ധനാ ധന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഒരു സംഭവമുണ്ടായി. അക്കിയും ക്യാറ്റും തന്നെയാണ് ജോഡികള്‍. ഇരുവരും മഴയത്ത് ആടിപ്പാടുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. കുര്‍ത്തയാണ് അക്ഷയിന്‍റെ വേഷം. നേര്‍ത്ത ഷിഫോണ്‍ സാരിയും ബ്ലൌസുമാണ് കത്രീന ധരിച്ചിരിക്കുന്നത്. ഒട്ടേറെ ടേക്കുകള്‍ മഴയത്ത് ഇവര്‍ക്ക് അഭിനയിക്കേണ്ടി വന്നു. ഒടുവില്‍ പ്രിയന്‍ “ബ്രേക്ക്” പറഞ്ഞപ്പോഴേക്കും കത്രീന തണുത്തു വിറയ്ക്കാന്‍ തുടങ്ങിയിരുന്നു.

നനഞ്ഞു കുതിര്‍ന്ന വേഷങ്ങളുമണിഞ്ഞ് കത്രീന ഇരുന്നു വിറയ്ക്കുന്നതു കണ്ടപ്പോള്‍ അക്ഷയിന് സഹിച്ചില്ല. മുറിയിലെ എയര്‍ കണ്ടീഷണറുകള്‍ ഓഫ് ചെയ്യാന്‍ അക്ഷയ് ഉടന്‍ തന്നെ അജ്ഞാപിച്ചു. ഒരു വലിയ ടൌവല്‍ കൊണ്ട് കത്രീനയെ പുതച്ച ശേഷം ഒരു കൊച്ചു കുട്ടിയെ എന്നതുപോലെ താരസുന്ദരിയെ എടുത്തുകൊണ്ടു പോകുകയും ചെയ്തു!

“ഒരു കുഞ്ഞിനെയെന്ന പോലെയാണ് അക്ഷയ് എന്നെ പരിപാലിക്കുന്നത്” - കത്രീന പറഞ്ഞത്രേ. എന്തായാലും ഈ സംഭവം ബോളിവുഡ് പാപ്പരാസികള്‍ ആഘോഷിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്ത.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അക്ഷയ് കുമാര്, കത്രീന, പാവക്കുട്ടി, പ്രിയദര്ശന്