കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » മീരാജാസ്മിന്റെ പ്രണയം തകര്‍ന്നു (Meera Jasmine and Mandolin Rajesh split up)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
മീരാ ജാസ്മിന്‍
PROPRO
ഗോസിപ്പുകളുടെ കൂട്ടുകാരിയായ മീരാ ജാസ്മിനെ പറ്റി ഇതാ മറ്റൊരു ഗോസിപ്പ് കൂടി. പ്രശസ്ത മാന്‍‌ഡലിന്‍ സംഗീതജ്ഞനായ രാജേഷുമായുള്ള മീരാ ജാസ്മിന്റെ പ്രണയം തകര്‍ന്നതാണ് പുതിയ സിനിമാക്കഥ. ബന്ധം പൊളിഞ്ഞുവെന്ന് രാജേഷ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ‘സമയം എല്ലാ മുറിവുകളെയും ഉണക്കും’ എന്നാണ് മീരയുമായുള്ള ബന്ധത്തെ പറ്റി രാജേഷ് പറഞ്ഞത്.

‘ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതൊന്നും ഞാന്‍ സ്വപ്നം കണ്ട രീതിയിലായിരുന്നില്ല. സമയം എല്ലാ മുറിവുകളെയും ഉണക്കും. ഈ സാഹചര്യത്തില്‍ ഇതിലപ്പുറമൊന്നും പറയാന്‍ എനിക്കില്ല. ഞാന്‍ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുന്നു’ - രാജേഷ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തിന് മുമ്പ് പരമാവധി സമ്പാദിക്കാനുള്ള തത്രപ്പാടിലായിരുന്നുവെത്രെ മീര. അനുഭവസമ്പത്ത് ഇല്ലാത്ത സംവിധായകരുടെ സിനിമകള്‍ക്കും തന്റെ അച്ഛനാവാന്‍ പ്രായമുള്ള നടന്മാര്‍ നായകരാവുന്ന സിനിമകള്‍ക്കും മീര സമ്മതം മൂളുകയായിരുന്നുവെത്രെ. രാജേഷുമായുള്ള ബന്ധത്തിന് പ്രാധാന്യം നല്‍‌കാതെ, സിനിമകളില്‍ അഭിനയിക്കാന്‍ ഓടി നടന്നതാണ് ബന്ധം വഷളാക്കിയത് എന്നറിയുന്നു.

ഗോസിപ്പുകളും വിവാദങ്ങളും മീരയുടെ കൂട്ടുകാരായിരുന്നു. ഒരു പ്രശസ്ത സംവിധായകനടക്കം പലരുടെ പേരുമായും ബന്ധപ്പെടുത്തി മീരയെ പറ്റി ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. സ്വന്തം കുടുംബവുമായുള്ള മീരയുടെ സ്വത്തുതര്‍ക്ക വിവാദം മാധ്യമങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, മീരയുടെ പ്രണയം തകര്‍ന്നടിഞ്ഞ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മീര ജാസ്മിന്, മീരാ ജാസ്മിന്, രാജേഷ്, മാണ്ഡോലിന്, വിവാദം, പ്രണയം